മാംദാനിയുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ ആറു വലതു തീവ്രവാദികൾ അറസ്റ്റിൽ

New Update
F

ന്യൂ യോർക്കിൽ മുസ്ലിം വിരുദ്ധ പ്രകടനക്കാർ മേയർ സോഹ്രാൻ മാംദാനിയുടെ വീടിനു നേരെ സ്ഫോടക വസ്‌തുക്കൾ എറിഞ്ഞതിനെ തുടർന്നു ആറു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.ജെയ്ക്ക് ലാങ് എന്ന തീവ്രവലതു പക്ഷ ആക്ടിവിസ്റ്റ് നയിച്ച പ്രകടനത്തിന്റെ ഭാഗമായിരുന്നു ആക്രമണം. മാംദാനിയും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല.

Advertisment

ഇസ്ലാമിക വിദ്വേഷം നിറഞ്ഞ പ്രതിഷേധം വളരെ പ്രകോപനപരം ആണെന്നു മേയറുടെ വക്താവ് പറഞ്ഞു.

ന്യൂ യോർക്ക് സിറ്റി മുസ്ലിങ്ങളുടെ പിടിയിലാവുന്നത് തടയുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ലാങ് പ്രകടനം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് ആകെ 20 പേർ. വധിക്കപ്പെട്ട വലതുതീവ്രവാദി ചാർളി കിർകിന്റെ 'ഫ്രീഡം' മുദ്രാവാക്യം പതിച്ച സ്വെറ്റ് ഷർട്ടുകൾ അവർ ധരിച്ചിരുന്നു.

ഈ പ്രകടനത്തെ എതിർത്ത് നൂറോളം പേർ രംഗത്തു വന്നു. അവർ മുദ്രാവാക്യം വിളിച്ചു പ്രകടനത്തെ നേരിടുകയും ചെയ്തു. ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി.

ലാങ്ങിന്റെ കൂടെയുള്ളവർ പെപ്പർ സ്പ്രേ ഉപയോഗിച്ചെന്ന് ആരോപണമുണ്ട്. അതോടെ കാര്യങ്ങൾ ഏറ്റുമുട്ടലിൻ്റെ വക്കിലെത്തി.

ചീമുട്ടയേറ് വരെ എത്തിയ സമയത്താണ് പെട്ടെന്നു ലാങ്ങിന്റെ ഒരു അനുയായി സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. ഒരെണ്ണം ഈസ്റ്റ് 87 സ്ട്രീറ്റിൽ വീണു പൊട്ടി തീപിടിച്ചു.

ഏതാണ്ട് ഫുടബോളിന്റെ വലുപ്പമുളള സ്ഫോടക വസ്തുക്കൾ ബോംബ് സ്ക‌്വാഡുകൾ പരിശോധിച്ചു.

അവ എറിഞ്ഞെന്നു കരുതപ്പെടുന്ന എമിർ ബലാത് (18), ഇബ്രാഹിം നിക്ക് (19) എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ട ആറു പേരിൽ ഉൾപ്പെടുന്നു.പെപ്പർ സ്പ്രേ അടിച്ചതിനു ഇയാൻ മക്ഗിന്നസ് (21) എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തു സംഘർഷം നിലനിൽക്കുന്നുണ്ട്.

ഹോളി ആഘോഷം

കഴിഞ്ഞ ദിവസം മാംദാനി സൗത്ത് റിച്ച്മണ്ട് ഹില്ലിൽ കൊച്ചുകുട്ടികൾക്കും പരിചാരകർക്കും ഒപ്പം ഹോളി ആഘോഷിച്ചു. ലുസിസ് റെയിൻബോ ഡേ കെയറിൽ ആയിരുന്നു ആഘോഷം.കുട്ടികൾ രംഗോലി വരയ്ക്കുമ്പോൾ കൂടെ ഇരിക്കുന്ന ഫോട്ടോകൾ മാംദാനി ഇൻസ്റ്റയിൽ പങ്കു വച്ചു.

'അമ്മ മീര നായരിൽ നിന്നു ഹോളിയെ കുറിച്ചു മനസിലാക്കിയ ബാല്യകാലഓർമകൾ അദ്ദേഹം പങ്കിട്ടു.

Advertisment