/sathyam/media/media_files/2026/02/27/f-2026-02-27-06-07-15.jpg)
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് പാർട്ടി, കോൺഗ്രസ്മാൻ റോ ഖന്ന ആറാം തവണ മത്സരിക്കാൻ ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കാലിഫോർണിയയുടെ 17-ാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ ഖന്നയ്ക്ക് വ്യക്തമായ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.
2016-ൽ ആദ്യമായി കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖന്ന ഇപ്പോൾ തന്റെ അഞ്ചാം കാലാവധി പൂർത്തിയാക്കി വരികയാണ്. സിലിക്കൺ വാലിയെ ഉൾക്കൊള്ളുന്ന 17-ാം ഡിസ്ട്രിക്ടിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
തൊഴിലാളി കുടുംബങ്ങൾക്ക് അനുകൂലമായ, പ്രോഗ്രസീവ് ദർശനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് ഖന്ന സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
ഫെബ്രുവരി 21-ന് നടന്ന 2026 സ്റ്റേറ്റ് എൻഡോഴ്സിംഗ് കൺവെൻഷന് ശേഷമാണ് ഖന്നയ്ക്ക് ഈ പിന്തുണ പ്രഖ്യാപിച്ചത്. ഗവർണർ, ലെഫ്റ്റനന്റ് ഗവർണർ ഉൾപ്പെടെയുള്ള ചില പ്രധാന സ്ഥാനങ്ങൾക്ക് പാർട്ടിയിൽ ഏകോപനം ഉണ്ടാകാത്തതിനാൽ അംഗീകാരം പ്രഖ്യാപിച്ചിരുന്നില്ല. അതിനിടെയാണ് ഖന്നയ്ക്ക് വ്യക്തമായ പിന്തുണ ലഭിച്ചത് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി കൂടുതൽ ഉറപ്പിക്കുന്നതായി വിലയിരുത്തപെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us