പെൻ‌സിൽ‌വേനിയയിൽ അഞ്ച് പേരുമായി പറന്ന ചെറുവിമാനം തകർന്നുവീണു

author-image
പി പി ചെറിയാന്‍
Updated On
New Update
tfytgfygt7uy

പെൻ‌സിൽ‌വേനിയ: ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സിൽ‌വേനിയയിൽ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചു.

Advertisment

2025 മാർച്ച് 9 നാണ് പെൻ‌സിൽ‌വേനിയയിലെ മാൻ‌ഹൈം ടൗൺ‌ഷിപ്പിലെ ലിറ്റിറ്റ്സിൽ ചെറു വിമാനാപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും ലങ്കാസ്റ്റർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വിമാനാപകടം സംഭവിച്ചതെന്ന് എഫ്‌എ‌എ അറിയിച്ചു. അന്വേഷണം , അത് അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോർഡും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.