New Update
/sathyam/media/media_files/2025/04/22/rDHdRjV5wl1UywzxVMXP.jpg)
ഇലിനോയ് : ഇലിനോയ് ട്രില്ലയിൽ ചെറുവിമാനം തകർന്ന് വീണ് നാല് പേർ കൊല്ലപ്പെട്ടു. ഇലിനോയിലെ കൃഷിയിടത്താണ് വിമാനം തകർന്നുവീണത്.
Advertisment
വൈദ്യുതി ലൈനുകളിൽ തട്ടിയതിനെ തുടർന്നാണ് വിമാനം കൃഷിയിടത്തിൽ തകർന്നുവീണതെന്നാണ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നിഗമനം. ശനിയാഴ്ച വിസ്കോൻസെനിൽ നിന്നുള്ള നാല് പേരുമായി പോയ വിമാനമാണ് തകർന്നുവീണത്.
സംഭവത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്‌നിയേഴ്‌സ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us