New Update
/sathyam/media/media_files/2025/08/13/bhjgg-2025-08-13-04-03-52.jpg)
നാലു യാത്രക്കാരുമായി പറന്ന ഒറ്റ എൻജിൻ ചെറു വിമാനം മൊണ്ടാന കാലിസ്‌പെൽ സിറ്റി എയർപോർട്ടിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചു വലിയ തീപിടിത്തം ഉണ്ടായി. ആളപായം പരിമിതമാണെന്നു അധികൃതർ പറഞ്ഞു.
Advertisment
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ ലാൻഡിങ്ങിനിടയിലാണ് ചെറു വിമാനത്തിനു നിയന്ത്രണം നഷ്ടപ്പെട്ടത്. റൺവെയിൽ വഴുതിയ വിമാനം പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ചെന്നിടിച്ചതോടെ സമീപത്തു പുല്ലിലേക്കു തീ പടർന്നു.
വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നു സമീപ വാസികൾ പറഞ്ഞു.
വിമാനത്തിൽ ഉണ്ടായിരുന്ന നാലു പേരെയും സുരക്ഷിതമായി പുറത്തിറക്കി. രണ്ടു പേർക്ക് നിസാര പരുക്കുകളേറ്റു.