New Update
/sathyam/media/media_files/2025/01/20/Wu5Kf2Oz5N6r7dCIxWGh.jpg)
ടെക്സസ് :ഹൂസ്റ്റൺ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഒരു ശൈത്യകാല കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് ജാഗ്രതാ നിർദേശം. ഇന്ന് രാത്രിയിലും ചൊവ്വാഴ്ചയും മഞ്ഞുവീഴ്ച, മഴ എന്നിവ ടെക്സസിൽ അപകടകരമായ ഡ്രൈവിങ്ങിന് കാരണമാകാൻ സാധ്യതയുണ്ട്.
Advertisment
മൂന്ന് ഇഞ്ച് മഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ മഞ്ഞുവീഴ്ച വൈകുന്നേരം വരെ നിലനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ ടെക്സസിൽ മഞ്ഞ്, കഠിനമായ തണുപ്പ്, ശൈത്യകാല കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us