'ന്യൂയോർക്കുകാരനെ പോലെ'; മേയറായാൽ ബസിലും സൈക്കിളിലും സിറ്റി ഹാളിലേക്ക്; പ്രധാന വാഗ്ദാനങ്ങളുമായി സോഹ്രാൻ മംദാനി

New Update
Vvv

ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥികളിലെ മുന്നണി പോരാളിയായ സോഹ്രാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ, സിറ്റി ഹാളിലേക്ക് ബസ്, സബ്വേ, സൈക്കിൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുമെന്ന് പ്രഖ്യാപിച്ചു. "ന്യൂയോർക്കുകാർ സഞ്ചരിക്കുന്നത് പോലെ തന്നെ നഗരത്തിൽ യാത്ര ചെയ്യേണ്ടതിന്റെ പ്രാധാന്യം" ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ 'സാധാരണക്കാരന്റെ' യാത്രാ ശൈലി തിരഞ്ഞെടുത്തത്. വധഭീഷണികളെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾ ഉണ്ടെങ്കിലും, അത് തന്റെ തീരുമാനങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

മാൻഹട്ടനിലെ ഏറ്റവും വേഗത കുറഞ്ഞ ബസ് റൂട്ടായ M57-ൽ യാത്ര ചെയ്യുന്നതിനിടെയാണ് മദാനി തന്റെ പ്രധാന വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. ബസുകളിൽ ടിക്കറ്റ് നിരക്ക് ഒഴിവാക്കി ( ഫെയർ -ഫ്രീ ബസസ്) മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. ഭവനരഹിതരായ വിദ്യാർത്ഥികൾക്കായുള്ള 'എവരി ചൈൽഡ് ആൻഡ് ഫാമിലി ഈസ് നോൺ' എന്ന പൈലറ്റ് പ്രോഗ്രാം ആദ്യ വർഷം തന്നെ ഇരട്ടിയാക്കി, നിലവിലെ 3,200 കുട്ടികളിൽ നിന്ന് 7,000 കുട്ടികളിലേക്ക് വ്യാപിപ്പിക്കാനും പിന്നീട് നഗരം മുഴുവൻ വിപുലീകരിക്കാനുമാണ് പദ്ധതി. വിദ്യാഭ്യാസത്തിന് സ്ഥിരതയുള്ള താമസസ്ഥലം അത്യാവശ്യമാണെന്നും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മംദാനിയുടെ എതിരാളികളായ ആൻഡ്രൂ കൂമോ, കർട്ടിസ് സ്ലിവ എന്നിവരും യുവാക്കൾക്കിടയിലെ ഭവനരഹിത പ്രശ്‌നം പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

Advertisment