Advertisment

സൗരവാതം കാരണം യുഎസില്‍ വൈദ്യുതി ബന്ധം തകരാറിലാകും

New Update
bvcdfty

വാഷിങ്ടണ്‍: അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞു വീശുന്നതിന്‍റെ ഭാഗമായി യുഎസില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം. ആശയ വിനിമയം പൂര്‍ണമായും തകരാനുള്ള സാധ്യതയുമുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സൗരക്കാറ്റ് ഭൂമിയില്‍ പതിച്ചേക്കാം. സൗരക്കാറ്റിന്‍റെ സ്വാധീനം ഒരാഴ്ചയോളം നീണ്ടു നിന്നേക്കാം. ഉപഗ്രഹങ്ങളെയും സൗരക്കാറ്റ് ബാധിച്ചേക്കാം.

Advertisment

സൗരക്കാറ്റ് മൂലം യുഎസിലെ അലബാമ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങില്‍ ഉത്തരധ്രുവ ദീപ്തി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഇതിനു മുന്‍പ് 1859ലാണ് ശക്തമായ സൗരക്കാറ്റ് ആഞ്ഞടിച്ചിട്ടുള്ളത്. 2003ലുണ്ടായ സൗരക്കാറ്റില്‍ സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും വൈദ്യുതി ബന്ധം താറുമാറായിരുന്നു. സൗരക്കാറ്റ് അവസാനിച്ചാലും ജിപിഎസ് സാറ്റലൈറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെടാനാണ് സാധ്യത.

ബുധനാഴ്ച മുതല്‍ സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാലാ പ്രവാഹമാണുണ്ടാകുന്നത്. ഇതിന്‍റെ ഭാഗമായി ഏഴു പ്രാവശ്യത്തോളം കൊറോണല്‍ മാസ് ഇജക്ഷന്‍ ഉണ്ടായിട്ടുണ്ട്. അതിലൂടെ ബില്യണ്‍ കണക്കിന് ടണ്‍ പ്ളാസ്മയും കാന്തി. മണ്ഡലച്ചുഴികളുമാണ് സൂര്യന്‍റെ കൊറോണയില്‍ എത്തിയിരിക്കുന്നത്. ഇതു മൂലം ഭൂമിയേക്കാള്‍ 16 മടങ്ങ് വ്യാസമുള്ള സൂര്യകളങ്കം(സണ്‍സ്പോട്ട്) നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എആര്‍ 3664 എന്നാണ് സൗരകളങ്കത്തിന് നല്‍കിയിരിക്കുന്ന പേര്. ഇവ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. എന്നാല്‍ ഫില്‍ട്ടറുകള്‍ ഇല്ലാതെ സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. 

solar
Advertisment