മിനസോട്ടയിലെ ബ്രൂക്‌ലിൻ പാർക്കിൽ കഴിഞ്ഞയാഴ്ച്ച വെടിയേറ്റു മരിച്ച സ്റ്റേറ്റ് റെപ്. മെലീസ ഹോർട്മാന്റെ വീട്ടിൽ ചൊവാഴ്ച്ച രാത്രി ആരോ അതിക്രമിച്ചു കയറി. ഞായറാഴ്ച്ച മെലീസയും ഭർത്താവ് മാർക്കും വധിക്കപ്പെട്ട ശേഷം വീട് പൂട്ടി ഇട്ടിരിക്കയായിരുന്നു.
പ്രതി വാൻസ് ബോട്ട്ലർ കസ്റ്റഡിയിലാണ്. സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനെയും ഭാര്യയെയും അയാൾ വെടിവച്ചിരുന്നു. എന്നാൽ ഇരുവരും വധശ്രമത്തെ അതിജീവിച്ചു.
മെലീസ ഹോർട്മാന്റെ വീട്ടിൽ കവർച്ച നടന്നോ എന്നു പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. എന്തെങ്കിലും നഷ്ടപ്പെട്ടതായി കാണുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ അജ്ഞാതൻ വീട്ടിൽ പരിശോധന നടത്തിയതായാണ് സൂചന.
സമീപത്തുളള വീടുകളിലെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നുണ്ട്.