ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/10/20/5SDUTBvPUmXLatdLS11k.jpg)
സൗത്ത് ഫ്ലോറിഡയിലെ നഗരങ്ങൾ പലതും ഹിന്ദു പൈതൃക മാസവും ദീപാവലിയും ഔദ്യോഗികമായി അംഗീകരിച്ചു. ടാമറക്, കോറൽ സ്പ്രിങ്സ്, പാർക്‌ലാൻഡ്, ഡേവി, പെംബ്രോക്ക് പൈൻസ് എന്നീ നഗരങ്ങൾ ഔദ്യോഗിക പ്രഖ്യാപനം ഇറക്കി.
Advertisment
ടാമറക്കിൽ ഒക്ടോബർ 14 നാണു ചടങ്ങു നടത്തിയത്. കോറൽ സ്പ്രിങ്‌സിൽ നവംബർ 16നു ആഘോഷം നടത്തും. വെസ്റ്റണിൽ ഒക്ടോബർ 21നും ബ്രോവാർഡ് കൗണ്ടിയിൽ നവംബർ 12നും പ്രഖ്യാപനങ്ങൾ ഉണ്ടാവും.
ഈ പ്രഖ്യാപനങ്ങൾ സാധ്യമാക്കാൻ ഇന്ത്യൻ റീജണൽ കൾച്ചറൽ സെന്റർ പ്രസിഡന്റ് പ്രേം മിർപുരി ഏറെ പങ്കുവഹിച്ചു. നവംബർ 16നു സെന്റർ വാർഷിക ദീപാവലി ആഘോഷം നടത്തും. ബ്രോവാർഡ് കൺവെൻഷൻ സെന്ററിലാണ് ആഘോഷം.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, സൗത്ത് ഫ്ലോറിഡാ ഹിന്ദു ടെമ്പിൾ, ശിവ വിഷ്ണു ടെമ്പിൾ, സി ഓ എച് എൻ എ എന്നിവയും ഹിന്ദു സംസ്‌കാരം പരിപോഷിപ്പിക്കാൻ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.