അമിതഭാരമുള്ളവര്‍ക്ക് തിരിച്ചടിയായി സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തീരുമാനം

New Update
Hghv

ന്യൂയോര്‍ക്ക്: അമിത ഭാരമുള്ള യാത്രക്കാര്‍ക്ക് വിമാനയാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന നയവുമായി സൗത്ത് വെസ്ററ് എയര്‍ലൈന്‍സ്. 2026 ജനുവരി 27 മുതല്‍ ഈ നിയമം പ്രാബല്യത്തിലാകും. പുതിയ നിയമപ്രകാരം, ശരീര വലുപ്പം കാരണം ഒരു സീറ്റില്‍ ഒതുങ്ങാത്ത യാത്രക്കാര്‍ക്ക് അധിക ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടി വരും.

Advertisment

ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അമെരിക്കയിലെ ഫാറ്റ് ആക്റ്റിവിസ്ററ് ഓര്‍ഗനൈസേഷന്‍. അമിത വണ്ണമുള്ളവര്‍ക്ക് വിമാനയാത്രക്ക് ആകെ പ്രതീക്ഷയായിരുന്ന വിമാന സര്‍വീസായിരുന്നു സൗത്ത് വെസ്ററ് എന്നും ആ പ്രതീക്ഷയും ഇപ്പോള്‍ നശിച്ചെന്നുമാണ് അവര്‍ പരിതപിക്കുന്നത്. മറ്റ് അമെരിക്കന്‍ വിമാന സര്‍വീസുകളായ ഡെല്‍റ്റ, അമെരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ളൂ എന്നിവയെക്കാള്‍ ലളിതമാണ് ഈ നയങ്ങള്‍ എന്നു സമ്മതിച്ചു കൊണ്ടാണ് പൊണ്ണത്തടിക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് രസകരം.

വിവിധ യാത്രാനുകൂല്യങ്ങളോടെ കുറഞ്ഞ നിരക്കില്‍ യാത്ര നല്‍കിയിരുന്ന വിമാന സര്‍വീസായ സൗത്ത് വെസ്ററ് എയര്‍ലൈന്‍സ് അടുത്തിടെയായി തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തി തുടങ്ങിയിരുന്നു. അസൈന്‍ഡ് സീറ്റിങ് സമ്പ്രദായം, ബാഗേജ് ഫീസ് എന്നിവ അവയില്‍ ചിലതാണ്. ഇത് ഉപഭോക്താക്കളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഇതു വരെ, യാത്രക്കാര്‍ക്ക് സൗജന്യമായി അധിക സീറ്റ് വിമാനത്താവളത്തില്‍ വച്ച് ആവശ്യപ്പെടാനോ, രണ്ടാമത്തെ ടിക്കറ്റ് നേരത്തെ എടുത്ത് പിന്നീട് റീഫണ്ട് വാങ്ങിക്കാനോ പറ്റുമായിരുന്നു. പുതിയ നയമനുസരിച്ച്, വിമാനത്തില്‍ ഒരു സീറ്റെങ്കിലും ഒഴിഞ്ഞു കിടക്കുകയാണെങ്കില്‍ മാത്രമേ രണ്ടാമത്തെ സീറ്റിന് റീഫണ്ട് ലഭിക്കൂ. യാത്രക്കാര്‍ വിമാനയാത്ര കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ റീഫണ്ടിനായി അപേക്ഷിക്കേണ്ടതുണ്ട്.

Advertisment