/sathyam/media/media_files/2025/09/15/vvv-2025-09-15-05-22-29.jpg)
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്‌ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ എസ് എൻ എം സി, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും, വളരെ സമുചിതമായി ഭക്തിപുരസ്സരം കൊണ്ടാടി.
മെരിലാൻട് സംസ്ഥാനത്തെ സിൽവർ സ്പ്രിംഗ് ഓഡസ്സ ശാന്നോൻ മിഡിൽ സ്കൂളിൽ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജാതിമതഭേദമന്യേ ഒരു വലിയ ജനാവലി പങ്കെടുത്തു.
വർണ്ണശബളമായ ജയന്തിഘോഷയാത്രയോടെ ആരംഭിച്ച വിവിധ കലാസാംസ്ക്‌കാരിക പരിപാടികൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫാഷൻ ഷോ എന്നിവ അഘോഷത്തിന്റെ പ്രത്യേകത ആയിരുന്നു.
ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പണിക്കർ, ഓണമെന്ന ഓർമ്മ സ്വാംശീകരിക്കുന്ന നല്ല ഗുണങ്ങളിൽ നിന്നും അകന്നു പോകുന്ന പുതിയ തലമുറയെക്കുറിച്ചും, അതുമൂലം ഗുരുദേവ ആശയങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെക്കുറിച്ചും മഹത്തരമായ കൃതികളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗുരുജയന്തി ദിനത്തിൽ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്ത “വന്ദനം മഹാഗുരോ” എന്ന ഗുരുദേവ കീർത്തനം രചിച്ച പ്രസാദ് നായരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
ഈ വർഷം വിവിധ വിദ്യാലയങ്ങളിൽ നിന്ന് ബിരുദം നേടിയ വിദ്യാർഥികൾക്ക് ആവാർഡുകൾ വിതരണം ചെയ്തു.
കുട്ടികളെ ബാധിക്കുന്ന മസ്തിഷ്ക അപചയ ജനിതക രോഗങ്ങൾക്ക് ചികിൽസ കണ്ടെത്തുന്നതിൽ ഗവേഷണം നടത്തുന്ന ഡോ. അഭിലാഷ് അപ്പു, ഡോ. നിഷ പ്ലാവേലിൽ ദമ്പതിമാരെ പ്രത്യേകമായി ആദരിച്ചു.
പ്രസിഡൻറ് പ്രേംജിത്ത് ശിവപ്രസാദ് സ്വാഗതപ്രസംഗവും, സെക്രട്ടറി നീതു ഫൽഗുനൻ നന്ദി പ്രകാശനവും നടത്തി. അനുപമ പ്രേംജിത്ത്, നിഷ അഭിലാഷ്, നൻമ ജ എന്നിവർ പ്രോഗ്രാം എംന് ആയിരുന്നു. ഈ വർഷത്തെ ആഘോഷപരിപാടികൾ കുടുംബാഗങ്ങൾക്ക് ഒരു വേറിട്ട അനുഭവം ആയിരുന്നു