/sathyam/media/media_files/2025/07/17/st-marriys-knanaya-sabha-2025-07-17-16-40-59.jpg)
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇടവക ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്ന പോന്റിഫിക്കൽ കുർബ്ബാനയോടെയാണ് ഇടവകദിനത്തിന് ആരംഭം കുറിക്കുന്നത്.
ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ സഹകാർമികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം ഇടവകയിൽ ഈ പതിനഞ്ചാമത്, ഇരുപത്തിയഞ്ചാമത്, അൻപതാമത് വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അവർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്യും. തുടർന്ന് എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ ഗെയിമുകൾ സജി പുതൃക്കയിൽ, സാജു കണ്ണമ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടും.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാകും ഇടവകദിനം സമാപിക്കുക. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us