സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും എക്സ്ചേഞ്ച് ക്ലബ്ബും കൈകോർക്കുന്നു; കുട്ടികൾക്കായി സ്നേഹസമ്മാനങ്ങൾ കൈമാറി

New Update
1
സ്റ്റാഫോർഡ് (ടെക്സാസ്): ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും പ്രമുഖ സേവന സംഘടനയായ എക്സ്ചേഞ്ച് ക്ലബ്ബും (Exchange Club) സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു. പള്ളിയിലെ 'ഏഞ്ചൽ ട്രീ' (Angel Tree) മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി നടന്ന ചടങ്ങിൽ എക്സ്ചേഞ്ച് ക്ലബ് ഭാരവാഹികൾ അതിഥികളായെത്തി.
സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ. ഡോ. ബിന്നി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്രിസ്മസ് എന്നത് ദൈവസ്നേഹം പ്രവൃത്തിയിലൂടെ പങ്കുവെക്കാനുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സ്ചേഞ്ച് ക്ലബ്ബുമായി സഹകരിക്കുന്നതിലൂടെ പ്രത്യാശയും പിന്തുണയും ആഗ്രഹിക്കുന്ന കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എത്താൻ സഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്ചേഞ്ച് ക്ലബ് പ്രസിഡന്റ് ജൂലി ഫോർണിയർ മുഖ്യാതിഥിയായിരുന്നു. കുടുംബങ്ങളെ ശാക്തീകരിക്കുകയും കുട്ടികൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. സഭയുമായുള്ള ഈ പങ്കാളിത്തത്തിൽ തങ്ങൾ കൃതാർത്ഥരാണെന്നും ജൂലി ഫോർണിയർ വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സമാഹരിച്ച ഏകദേശം തൊണ്ണൂറോളം സമ്മാനപ്പൊതികളും സാമ്പത്തിക സഹായവും എക്സ്ചേഞ്ച് ക്ലബ്ബിന് ചടങ്ങിൽ കൈമാറി. കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ വിവിധ പദ്ധതികൾക്കായി ഇവ വിനിയോഗിക്കും.
അലിറ്റ നെടുവേലിൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡയോസിഷൻ പാസ്റ്ററൽ കൗൺസിൽ അംഗവും എക്സ്ചേഞ്ച് ക്ലബ് അംഗവുമായ ഡോ. ജോർജ് കാക്കനാട്ട് അതിഥികളെ പരിചയപ്പെടുത്തുകയും സംഘടനയുടെ സാമൂഹിക സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിബി തോമസ്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ഏകോപിപ്പിച്ചത്. വരും കാലങ്ങളിലും സന്നദ്ധസേവനം, യുവജന പങ്കാളിത്തം, സ്കോളർഷിപ്പുകൾ തുടങ്ങിയ മേഖലകളിൽ എക്സ്ചേഞ്ച് ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തിക്കാൻ സഭ ലക്ഷ്യമിടുന്നു. ക്രിസ്മസ് സന്ദേശം ഉൾക്കൊണ്ട് വിശ്വാസവും സാമൂഹിക സേവനവും ഒന്നിപ്പിക്കുന്ന ഒരു മികച്ച മാതൃകയായി ഈ സംഗമം മാറി.
(ടെക്സാസ്): ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയും പ്രമുഖ സേവന സംഘടനയായ എക്സ്ചേഞ്ച് ക്ലബ്ബും (Exchange Club) സംയുക്തമായി ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചു. പള്ളിയിലെ 'ഏഞ്ചൽ ട്രീ' (Angel Tree) മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി നടന്ന ചടങ്ങിൽ എക്സ്ചേഞ്ച് ക്ലബ് ഭാരവാഹികൾ അതിഥികളായെത്തി.
Advertisment