ഹൂസ്റ്റണിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് മോസ്റ്റ് റവ.തോമസ് എബ്രഹാം നിർവഹിച്ചു

New Update
Fcffg

ഹൂസ്റ്റൺ: "സേനയിൻ യഹോവയേ നീ വാനസേനയോടെഴുന്നള്ളേണമേ ശാലോമിതിൽ" എന്ന ഗാനം ആലപിച്ച് പ്രദക്ഷിണമായി വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ ശുശ്രൂഷകൾ ആരംഭിച്ചു. 

Advertisment

സെന്റ്. തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഗ്രേറ്റർ ഹൂസ്റ്റൺ പാരീഷ് (13325 എച്ച് ഡബ്ല്യൂ വൈ 6, രോഷാരോൺ, ടി എക്സ് 77583) പുതിയതായി നിർമ്മിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ2025 ഓഗസ്റ്റ് 16 ന് 9 മണിക്ക് സഭയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്. റവ.ഡോ. തോമസ് എബ്രഹാം നിർവഹിച്ചു.

ഇടവക വികാരി റവ.ഡോ. ജോബി മാത്യു സ്വാഗതം ആശംസിച്ചു. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരായ ഫാ.ഐസക് ബി പ്രകാശ്, റവ. ദീപു എബി ജോൺ, റവ. ഡോ. ജോൺസി ജോസഫ് (ഭദ്രാസന സെക്രട്ടറി), മത്തായി കെ മത്തായി (ഇടവക വൈസ് പ്രസിഡന്റ്), ജോർജ് വർഗീസ്, (സഭാ ലേ ട്രസ്റ്റി) എന്നിവർ ആശംസകൾ നേർന്നു. ബാബു കൊച്ചുമ്മൻ, മിനി ജേക്കബ് എന്നിവർ വേദഭാഗങ്ങൾ വായിച്ചു.ഡോ.ആനറ്റ് ഗോൾഡ് ബർഗ് ( ആർക്കോള സിറ്റി മേയറുടെ പ്രതിനിധി) സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ജെ ഇലക്കാട്ട്, എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. ദേവാലയ നിർമ്മാണത്തിന് വിവിധ സേവനങ്ങൾ നൽകിയവരെ ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം പൊന്നാടയിട്ട് ആദരിച്ചു. ഡോ.ബിനി ജോസഫ് ബിൽഡിംഗ് കമ്മിറ്റി കോർഡിനേറ്റർ ആയി പ്രവർത്തിച്ചു.

ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ,അനുഗ്രഹിക്കപ്പെട്ട പ്രതിഷ്ഠാ ശുശ്രൂഷ നടത്തുവാൻ സാധിച്ചതിൽ ദൈവത്തിനും, ഇടവക വിശ്വാസികൾക്കും, വന്ന് സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി ജോർജ് മാത്യു നന്ദി അർപ്പിച്ചു. ചർച്ച് ക്വയർ ഇംഗ്ലീഷ് -മലയാളം ഗാന ശുശ്രൂഷയും, ഷൈൻ വർഗീസ് മനോഹരമായ ഒരു ഗാനവും ആലപിച്ചു.

റൊഷാരൻ കൗണ്ടിയിൽ ഹൈവേ 6 നോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലത്താണ് ദേവാലയം നിർമ്മിച്ചിരിക്കുന്നത്.എല്ലാ ഞായറാഴ്ചയും 9 മണിക്ക് കുട്ടികൾക്ക് സൺഡേസ്കൂൾ പഠനവും, തുടർന്ന് 10 മണിക്ക് ശുശ്രൂഷയും ആരംഭിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

Advertisment