എലോൺ മസ്‌ക് അനധികൃത കുടിയേറ്റക്കാരൻ ആണെന്ന് ആരോപിച്ച വൈറ്റ് ഹൗസ് മുൻ ഉദ്യോഗസ്ഥൻ സ്റ്റീവ് ബാനൻ അദ്ദേഹത്തെ നാടുകടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു നിർദേശിച്ചു. മാസ്കിൻറെ സ്‌പെയ്‌സ് എക്‌സ് കമ്പനി പിടിച്ചെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപും മസ്‌കും തമ്മില്ലുള്ള പരസ്യമായ കലഹം മൂത്തു നിൽക്കെ, ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ചു സ്‌പെയ്‌സ് എക്സ് ഏറ്റെടുക്കാനും ബാനൻ ട്രംപിനെ ഉപദേശിച്ചു. സ്‌പെയ്‌സ് എക്സ് പ്രവർത്തനം നിർത്തുമെന്നു മസ്‌ക് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണിത്.
കൊറിയൻ യുദ്ധകാലത്തു കൊണ്ടുവന്ന ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് അനുസരിച്ചു രാജ്യരക്ഷാ ആവശ്യങ്ങൾക്കു മാത്രമായി സ്വകാര്യ വ്യവസായങ്ങൾ ഏറ്റെടുക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. ആദ്യ ഭരണകാലത്തു കോവിഡ് നിയന്ത്രണ ആവശ്യങ്ങൾക്കായി ട്രംപ് അത് ഉപയോഗിച്ചിരുന്നു.
ഏതായാലും സ്‌പെയ്‌സ് എക്സ് പ്രവർത്തനം നിർത്തുമെന്ന ഭീഷണി മസ്‌ക് പിന്നീട് പിൻവലിക്കയുണ്ടായി.