Advertisment

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ കർശന നീക്കം; നോർത്ത് ടെക്സസിൽ 84 പേർ അറസ്റ്റിൽ

author-image
പി പി ചെറിയാന്‍
Updated On
New Update
Bdhndnns

ഡാലസ്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ തുടർന്ന് ശക്തമായ നടപടിയുമായി സർക്കാർ. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നോർത്ത് ടെക്സസിൽ ഞായറാഴ്ച 84 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

Advertisment

ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് കർശനമാക്കാനുള്ള ഉത്തരവിനെ തുടർന്ന് ഡാലസ്-ഫോർട്ട് വർത്ത് പ്രദേശത്ത് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഏജന്‍റുമാർ ഓപ്പറേഷനുകൾ ആരംഭിച്ചു. ഡാലസ്, ഇർവിങ്, ആർലിങ്ങ്ടൻ, ഫോർട്ട് വർത്ത്, ഗാർലൻഡ്, കോളിൻ കൗണ്ടി എന്നിവിടങ്ങളിലാണ് അറസ്റ്റ് പ്രധാനമായും നടന്നത്. 

അനധികൃത കുടിയേറ്റം പരിഹരിക്കുന്നതിനുള്ള സംസ്ഥാന, ഫെഡറൽ നടപടികളുടെ ഭാഗമായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് മെക്സിക്കോയുടെ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചു.

ക്രിമിനൽ ചരിത്രമുള്ളവരുടെ അറസ്റ്റിന് മുൻഗണന നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പൊതു സുരക്ഷയിലും ദേശീയ സുരക്ഷാ ഭീഷണികളിലുമാണ് പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജ്യവ്യാപകമായി കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

Advertisment