ടെക്‌സസ്: ടെക്‌സസിൽ വിദ്യാർഥിനി കുത്തേറ്റ് മരിച്ചു. കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് വിദ്യാർഥിനി കുത്തേറ്റ് മരിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11.25ഓടെ രണ്ട് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് കില്ലീൻ ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്റ്റിൽനിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. കില്ലീൻ ഐഎസ്ഡി പൊലീസ് പ്രതിയെ ക്യാംപസിനടുത്ത് നിന്ന് തന്നെ പെട്ടെന്ന് പിടികൂടി. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചു.
ഏഴ് മിനിറ്റിനുള്ളിൽ കുത്തേറ്റ വിദ്യാർഥിനിയെ കാൾ ആർ. ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.