/sathyam/media/media_files/2026/02/09/vv-2026-02-09-04-25-14.jpg)
മാസച്യുസിറ്റ്സ്: കോടതി വിലക്ക് ലംഘിച്ച് കോളജ് വിദ്യാർഥിനിയെ നാടുകടത്തി അമേരിക്ക. ആനി ലൂസിയ ലോപ്പസ് ബെല്ലോസ(19) ആണ് മാസച്യുസിറ്റ്സിലെ ഫെഡറൽ ജഡ്‌ജി റിച്ചഡ് സ്‌റ്റേൺസിന്റെ ഉത്തരവ് ലംഘിച്ച് സർക്കാർ കഴിഞ്ഞ നവംബറിൽ നാടുകടത്തിയത്. വിദ്യാർഥിനിയെ അമേരിക്കയിൽ നിന്ന് ഹോണ്ടുറാസിലേക്ക് നാടുകടത്തിയ നടപടിയിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം.
ലോപ്പസ് ബെല്ലോസയെ തിരികെ കൊണ്ടുവരില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു.നാടുകടത്തൽ നടന്നതിനെത്തുടർന്ന്, ഈ തെറ്റ് തിരുത്താനും ആനിക്ക് സ്‌റ്റുഡൻ്റ് വീസ നൽകി തിരികെ കൊണ്ടുവരാനും ജഡ്‌ജി സർക്കാരിനോട് നിർദേശിച്ചു. ആനിയെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് യുഎസ് അറ്റോർണി ലിയ ളി വെള്ളിയാഴ്‌ച കോടതിയെ അറിയിച്ചു. വീസ അനുവദിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറിക്ക് നിയമപരമായ അധികാരമില്ലെന്നും, തിരികെ എത്തിച്ചാലും വിദ്യാർഥിനിയെ തടങ്കലിലാകുമെന്നും സർക്കാർ വാദിക്കുന്നു.
താൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളാണെന്നും പഠനത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും ആനി പറയുന്നു. കുടുംബത്തിൽ നിന്ന് കോളജിൽ പോകുന്ന ആദ്യത്തെ വ്യക്തി താനാണെന്നും തൻ്റെ സ്വപ്നങ്ങൾ തകർക്കപ്പെട്ടതായും ആനി വേദനയോടെ വ്യക്തമാക്കി. കോടതി വിധി ലംഘിച്ചുള്ള ഈ നാടുകടത്തൽ വലിയ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us