ഫ്രിസ്കോയിലെ ഹൈസ്കൂളിൽ സംഘർഷം; വിദ്യാർഥിക്ക് ദാരുണാന്ത്യം

New Update
Vfunnvh

ടെക്സസ് : ട്രാക്ക് മീറ്റിൽ ഇരിപ്പിട തർക്കത്തെ തുടർന്ന് വിദ്യാർഥിക്ക് കുത്തേറ്റു. ഫ്രിസ്കോ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഫ്രിസ്കോയിലെ സെന്റിനൽ ഹൈസ്കൂൾ വിദ്യാർഥിയായ 17 വയസ്സുള്ള കാർമെലോ ആന്റണിയാണ് വഴക്കിനെത്തുടർന്ന് മെറ്റ്കാഫിന്റെ(17)നെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറഞ്ഞു.

Advertisment

അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ കുത്തേറ്റത് കാണുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. "തന്റെ മകൻ തന്റെ ഇരട്ട സഹോദരന്റെ കൈകളിൽ കിടന്നാണ് മരിച്ചതെന്നു മെറ്റ്കാഫിന്റെ പിതാവ് പറഞ്ഞു.

ട്രാക്ക് ആൻഡ് ഫീൽഡിന് പുറമേ, മെമ്മോറിയൽ ഹൈസ്‌കൂൾ ഫുട്‌ബോൾ ടീമിലെ ഒരു ലൈൻബാക്കറായിരുന്നു അദ്ദേഹം. കുത്തിയെന്നു പറയപ്പെടുന്ന കാർമെലോ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.ഒരു മില്യൻ ഡോളർ ബോണ്ടിൽ ജയിലിലാണ്.

Advertisment