അമേരിക്കൻ പൗരന്മാർക്ക് കുടിയേറ്റക്കാരോട് ഉള്ളിൽ എതിർപ്പുണ്ടെന്ന് പഠനം

New Update
Bvggcf

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ പക്ഷപാതം വ്യാപകമാണെന്നും കുടിയേറ്റത്തിന് ബാലറ്റിൽ പോലും വലിയ സ്വാധീനമുണ്ടെന്നും യേൽ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, നിരവധി വർഷങ്ങളായി നടത്തിയ ഒമ്പത് പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തിട്ടുണ്ട്.

Advertisment

അമേരിക്കക്കാർ അല്ലാത്തവരോടുള്ള പരോക്ഷമായ വിദ്വേഷം കുടിയേറ്റ നയത്തിലും വോട്ടിംഗിലും എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷണത്തിൽ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. വ്യത്യസ്ത വംശങ്ങൾ, ലിംഗഭേദങ്ങൾ, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്.

പക്ഷപാതത്തിന്റെ ശക്തിയെ സ്വാധീനിച്ച ഒരേയൊരു ഘടകം രാഷ്ട്രീയ പ്രത്യയശാസ്ത്രമായിരുന്നു: വലതു ചായ്‌വുള്ള യാഥാസ്ഥിതികർ ശക്തമായ വിരോധം വിദേശികളോട് പ്രകടിപ്പിച്ചു. എന്നാൽ, പുരോഗമനവാദികൾക്ക് സാധാരണയായി അമേരിക്കക്കാരല്ലാത്തവരെക്കുറിച്ച് നല്ല വീക്ഷണമാണുള്ളത്.

വംശീയ മുൻഗണനകൾ പരിശോധിക്കുന്ന സമാന പഠനങ്ങളിൽ, ആളുകളുടെ പൗരത്വം മനോഭാവങ്ങളെ ശക്തമായി സ്വാധീനിക്കുന്നതായി മുൻപും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ പഠനം കുറച്ചുകൂടി വ്യത്യസ്തമാണ്. യുഎസ് പൗരന്മാർ മറ്റു പൗരന്മാരോട് വിദേശ വിരുദ്ധ പക്ഷപാതം കാണിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.  

1994 നും 2022 നും ഇടയിൽ അമേരിക്കയിൽ നടപ്പാക്കിയ കുടിയേറ്റ നയങ്ങൾ റേറ്റ് ചെയ്യാനും പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. വിദേശി വിരുദ്ധ പക്ഷപാതം കൂടുതലുള്ള കൗണ്ടികൾ കുടിയേറ്റ അവകാശങ്ങളെ നിയന്ത്രിക്കുന്ന നടപടികൾക്ക് വോട്ട് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് അതിൽ നിന്ന് വ്യക്തമായത്.

ഏറ്റവും കുറഞ്ഞ തോതിലുള്ള പക്ഷപാതമുള്ള കൗണ്ടിയിലാകട്ടെ, നിയന്ത്രിത കുടിയേറ്റ നയങ്ങൾക്ക് അനുകൂലമായി 41% വോട്ടുകൾ രേഖപ്പെടുത്തുമെന്ന് പ്രവചിക്കപ്പെട്ടു. അതേസമയം ഏറ്റവും ഉയർന്ന തോതിലുള്ള പക്ഷപാതമുള്ള കൗണ്ടികൾ അത്തരം വോട്ടുകളുടെ 54% രേഖപ്പെടുത്തുമെന്നാണ് പ്രവചനം.

Advertisment