ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും മാറ്റം ; യാത്ര ജൂൺ പത്തിന് ഫ്ലോറിഡയിൽ നിന്ന്!

New Update
Bvghvgh

ഇന്ത്യയുടെ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രാ പദ്ധതിയിൽ ചെറിയ മാറ്റം. ഈ മാസം 8 ന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം 4 ദൗത്യ വിക്ഷേപണം രണ്ട് ദിവസം വൈകി ജൂൺ പത്തിനാകും നടക്കുക. ഇന്ത്യൻ സമയം വൈകീട്ട് 5:52 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. 

Advertisment

ജൂൺ പതിനൊന്നിനാകും സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. രാകേഷ് ശർമ്മയ്ക്കായി ഒരു സ‌‌ർപ്രൈസ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന് ശുഭാംശു ഇന്നും ആവർത്തിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ ഒരു വി ഐ പിയോട് കൂടി ബഹിരാകാശത്ത് നിന്ന് സംവദിക്കുമെന്നാണ് ശുഭാംശു പറയുന്നത്. ബഹിരാകാശം വിദൂര സ്വപ്നമല്ലെന്ന് കുട്ടികള്‍ക്ക് ഈ ദൗത്യത്തിലൂടെ മനസിലാകുമെന്നും ശുഭാംശു പറഞ്ഞു.

യാത്രക്ക് മുന്നോടിയായുള്ള ക്വാറന്‍റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മറ്റൊരു ഇന്ത്യക്കാര ൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യു പി സ്വദേശി ശുഭാംശു ശുക്ല. ഐ എസ് ആർ ഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര. റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐ എസ് ആർ ഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.