ഭഗവദ്ഗീത കയ്യിൽ പിടിച്ച് സത്യവാചകം ചൊല്ലി സുഹാസ്; വെർജീനിയയിൽ ഇത് പുതുചരിത്രം

New Update
Yuh

വാഷിങ്ടൻ:  വെർജീനിയയിൽ നിന്നുള്ള ജനപ്രതിനിധിയായി ഇന്ത്യൻ വംശജൻ സുഹാസ് സുബ്രഹ്മണ്യം സത്യപ്രതിജ്ഞ ചെയ്തു. ഭഗവദ്ഗീത കയ്യിൽ പിടിച്ച് സുഹാസ് സത്യവാചകം ചൊല്ലുന്നതിന് കാണാൻ കുടുംബാംഗങ്ങളും എത്തിയിരുന്നു.

Advertisment

വെർജീനിയയിൽ നിന്നും കോൺഗ്രസ് പ്രതിനിധിയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് താൻ എന്നാൽ അവസാനത്തെ ആളല്ല എന്നതിൽ അഭിമാനമുണ്ടെന്ന് സുഹാസ് സമൂഹ മാധ്യമത്തിലെഴുതി. 

വെർജീനിയ ജനറൽ അസംബ്ലിയിലേക്ക് 2019 ലും സ്റ്റേറ്റ് സെനറ്റിലേക്ക് 2023 ലും വിജയിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കുടിയേറിയ ദമ്പതികളുടെ മകനായി ഹൂസ്റ്റണിൽ ആണ് സുഹാസ് ജനിച്ചത്. 2015 ൽ ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വൈറ്റ്ഹൗസിൽ ടെക്നോളജി നയ ഉപദേശകനായിരുന്നു.

Advertisment