താമ്പായിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

New Update
Hygbh

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ഈ വർഷത്തെ വിശ്വാസ പരിശീലന വർഷത്തിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ പുതിയ അധ്യയന വർഷം തിരി തെളിച്ചു ഉദ്ഘാടനം ചെയ്‌തു . തുടർന്ന് പ്രത്യേക അനുഗ്രഹ പ്രാർത്ഥനയും അദ്ധ്യാപകരുടെ പ്രതിജ്ഞയും നടന്നു.

Advertisment

അദ്ധ്യാപകർക്കായി നടന്ന ഏകദിന സെമിനാറിൽ സുനിൽ നടരാജൻ ക്ലാസുകൾ നയിച്ചു. സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങര സ്വാഗതവും അസിസ്റ്റന്റ് പ്രിൻസിപ്പൽ സിജോയ് പറപ്പള്ളിൽ നന്ദിയും പറഞ്ഞു.

Advertisment