സുനിത വില്യംസ് വിരമിക്കുന്നു, ലക്ഷങ്ങള്‍ പെന്‍ഷന്‍ വാങ്ങി വിശ്രമം

New Update
V

ന്യൂയോർക്ക്: ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസംബര്‍ 27 മുതലാണ് സുനിതയുടെ റിട്ടയര്‍മെന്‍റ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 608 ദിവസങ്ങളാണ് ഈ കാലത്തിനിടെ സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്.ചത്. അതിനിടെ 9 പ്രാവശ്യം സ്പേസ് വോക്ക് നടത്തി. 62 മണിക്കൂറും ആറു മിനിറ്റും അവര്‍ ബഹിരാകാശ നിലയത്തിന് പുറത്തായിരുന്നു.

Advertisment

വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോള്‍ വലിയൊരു തുക തന്നെ സുനിതയ്ക്ക് പെന്‍ഷന്‍ ആയി ലഭിക്കും. എന്നാല്‍ നാസയില്‍ നിന്നും നേരിട്ടായിരിക്കില്ല പെന്‍ഷന്‍ ലഭിക്കുക. പകരം ഫെഡറല്‍ എംപ്ളോയീസ് റിട്ടയര്‍മെന്‍റ് സിസ്ററം(എഫ്ഇആര്‍എസ്) വഴി 27 വര്‍ഷത്തെ സേവനവും ഉയര്‍ന്ന ശമ്പളം ലഭിച്ച മൂന്നു വര്‍ഷത്തെ ശമ്പളത്തിന്‍റെ ശരാശരിയും കണക്കൂകൂട്ടിയായിരിക്കും പെന്‍ഷന്‍ ലഭിക്കുക. ഇതു പ്രകാരം ഉയര്‍ന്ന ശമ്പളത്തിന്‍റെ ശരാശരിയുടെ ഒരു ശതമാനമാണ് പെന്‍ഷന്‍ ആയി ലഭിക്കുക.

ഏകദേശം 1.20 മുതല്‍ 1.30 കോടി രൂപ വരെയായിരുന്നു സുനിതയുടെ വാര്‍ഷിക ശമ്പളം. കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. ഇതു പ്രകാരം 43,200 ഡോളര്‍ അതായത് ഏകദേശം 36 ലക്ഷം രൂപ ഫെഡറല്‍ പെന്‍ഷനായി ലഭിക്കും.

അതിനു പുറകേ യുഎസ് സോഷ്യല്‍ സെക്യൂരിറ്റി സ്കീം പ്രകാരം പ്രതിമാസം മറ്റൊരു തുകയും ലഭിക്കും. ആരോഗ്യ പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ്, ത്രിഫ്റ്റ് സേവിങ്സ് പ്ളാന്‍ സേവിങ്സ്(ടിഎസ്പി) എന്നിവയും ഉണ്ടായിരിക്കും

Advertisment