അഞ്ഞൂറോളം ദൈനംദിന അവശ്യവസ്തുക്കളുടെ വില കുറച്ച് സൂപ്പര്‍വാലു

New Update
H

ഡബ്ലിന്‍ : ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധത വെളിപ്പെടുത്തി സൂപ്പര്‍വാലു 500ലധികം ദൈനംദിന അവശ്യവസ്തുക്കളുടെ വില കുറച്ചു.ഇതിലൂടെ ശരാശരി ഉപഭോക്താവിന് ആഴ്ചയില്‍ 20 യൂറോവരെ ലാഭിക്കാന്‍ കഴിയുമെന്നും സൂപ്പര്‍വാലു അറിയിച്ചു.സ്റ്റോറില്‍ നിന്നും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ വാങ്ങുന്നവര്‍ക്ക് ഈ സേവിംഗ്സ് ലഭിക്കും.’സ്റ്റില്‍ സൂപ്പര്‍, നൗ ബെറ്റര്‍ വാല്യൂ’ ഇനിഷ്യേറ്റിവിലൂടെയാണ് ഏറ്റവും പുതിയ വിലക്കുറവുകള്‍ ലഭ്യമാകുന്നത്. 2,500 പ്രതിവാര ഓഫറുകള്‍ക്ക് പുറമേയാണിതെന്ന് സൂപ്പര്‍വാലു പറഞ്ഞു.

Advertisment

പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, മാംസം മുതല്‍ നാപ്കിനുകള്‍,പെറ്റ് ഫുഡ്, ഫയര്‍ലൈറ്റേഴ്സ്, ചായ, കാപ്പി, ഓറഞ്ച് ജ്യൂസ്, പാര്‍മ ഹാം, സൂപ്പുകള്‍, ബിന്‍ ബാഗുകള്‍, ബിസ്‌ക്കറ്റുകള്‍ തുടങ്ങി ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന ഇനങ്ങളുടെ വിലയാണ് കുറയ്ക്കുന്നതെന്ന് സൂപ്പര്‍വാലു അറിയിച്ചു.

ഗാര്‍ഹിക ബജറ്റുകള്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിലാണ്.ഇത് കണക്കിലെടുത്ത് പ്രതിവാര ഷോപ്പിംഗ് കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ നടപടിയെന്ന് സൂപ്പര്‍വാലു വിശദീകരിച്ചു.ഇതിന്റെ പേരില്‍ ഗുണനിലവാരത്തിലോ തിരഞ്ഞെടുപ്പിലോ വിട്ടുവീഴ്ച ചെയ്യുന്നുമില്ല. വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് സൂപ്പര്‍വാലു മാനേജിംഗ് ഡയറക്ടര്‍ ലൂക്ക് ഹാന്‍ലോണ്‍ പറഞ്ഞു.

ടെസ്‌കോ അമിതവില ഇടാക്കുന്നുവെന്ന് പരാതി

ഐറിഷ് വിപണിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റായ ടെസ്‌കോ അടുത്തിടെയായി ആവശ്യവസ്തുക്കള്‍ക്ക് കൂടിയ വിലയാണ് ഉപഭോക്താക്കളില്‍ നിന്നും ഇടാക്കുന്നതെന്ന് പരാതി ഉയരുന്നുണ്ട്. മറ്റു സൂപ്പര്‍മാര്‍ക്കറ്റുകളെക്കാള്‍ പത്തുമുതല്‍ 15 ശതമാനം വരെ വിലയാണ് ടെസ്‌കോ കൂടുതല്‍ ഇടാക്കുന്നതത്രെ. ടെസ്‌കോ ക്ലബ്ബ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് വിലക്കുറവ് നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരില്‍ നിന്നും അമിതവിലയാണ് കഴിഞ്ഞ മാസങ്ങളില്‍ ടെസ്‌കോ ഈടാക്കുന്നത്. ആല്‍ഡിയും ,ലിഡിലും സൂപ്പര്‍ വാല്യൂവും താരതമ്യേനെ കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്നത്.

Advertisment