സ്നാപ് പദ്ധതിക്ക് മുഴുവൻ പണവും ട്രംപ് ഭരണകൂടം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

New Update
G

യുഎസ് സർക്കാർ അടച്ചു പൂട്ടിയിരിക്കെ ഭക്ഷണ സഹായം നൽകുന്ന സ്നാപ് പദ്ധതിക്ക് ആവശ്യമായ മുഴുവൻ പണവും ട്രംപ് ഭരണകൂടം നൽകണമെന്ന കീഴ്കോടതി ഉത്തരവ് സുപ്രീം കോടതി തത്കാലത്തേക്കു മരവിപ്പിച്ചു.

Advertisment

വെള്ളിയാഴ്ച്ചയോടെ പണം നൽകണം എന്നാണ് റോഡ് ഐലൻഡിൽ ഡിസ്ട്രിക്ട് ജഡ്ജ് ജോൺ മക്കോണൽ ഉത്തരവിട്ടിരുന്നത്. വെള്ളിയാഴ്ച്ച ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷ അപ്പീൽ കോടതി തള്ളിയപ്പോഴാണ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചത്.

വെള്ളിയാഴ്ച്ച വൈകി ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ നൽകിയ ഉത്തരവിൽ ബോസ്റ്റണിലെ ഫസ്റ്റ് സർക്യൂട്ട് അപ്പീൽ കോടതി അന്തിമ വിധി നൽകുന്നതു വരെ കീഴ്കോടതി വിധി മരവിപ്പിക്കുന്നു എന്നു പറയുന്നു.

നവംബറിൽ 42 മില്യൺ വരുമാനം കുറഞ്ഞ അമേരിക്കൻ കുടുംബങ്ങൾക്കു ഭക്ഷണം നൽകാൻ വേണ്ട $8.5 -- $9 ബില്യൺ സർക്കാർ നൽകണമെന്നാണ് കീഴ്കോടതി വിധി. പണമില്ലാത്തതു കൊണ്ട് $4 ബില്യൺ നൽകാമെന്നാണ് സർക്കാർ പറയുന്നത്.

ശിശുക്കൾക്കു പോഷകാഹാരം നൽകുന്ന പദ്ധതിയുടെ $23.35 ബില്യണിൽ നിന്നു പണമെടുത്തു നൽകാൻ ഭരണകൂടം വിസമ്മതിക്കുന്നു. ആ പണം യുഎസ് കോൺഗ്രസ് തിരിച്ചു നൽകുമെന്ന് അവർക്കു ഉറപ്പില്ല.

കോടതിയിൽ ഈ യുദ്ധം നടക്കുമ്പോൾ, 9 സ്റ്റേറ്റുകളെങ്കിലും സ്നാപ് ആനുകൂല്യങ്ങൾ നൽകി തുടങ്ങിയിട്ടുണ്ട്.

Advertisment