/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ആഗോള തീരുവകൾ നിയമവിരുദ്ധമാണെന്നു യുഎസ് സുപ്രീം കോടതി വിധിച്ചു. യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതിയുടെ 6-3 തീർപ്പു രണ്ടാം ഭരണത്തിൽ ട്രംപിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായി.
"ലജ്ജാവഹമാണ് ഈ വിധി" എന്നാണ് പ്രസിഡന്റ് പ്രതികരിച്ചത്.1977ലെ എമർജൻസി നിയമം അനുസരിച്ചു തീരുവകൾ ചുമത്തിയതു ട്രംപിന്റെ അധികാരപരിധിയെ മറികടന്നാണെന്നു ചീഫ് ജസ്റ്റിസ് ജോൺ റോബെർട്‌സ് എഴുതിയ വിധിന്യായത്തിൽ വ്യക്തമാക്കുന്നു. അമേരിക്കയുടെ വ്യാപാര പങ്കാളികളുടെ മേൽ അങ്ങിനെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ല.
ട്രംപിന്റെ സാമ്പത്തിക പദ്ധതിയിലെ നിർണായക ഘടകമാണ് താരിഫ്.കോൺഗ്രസിന്റെ വ്യക്തമായ അനുമതിയോടെ മാത്രമേ ഈ അധികാരം ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ ട്രംപ് അതു ചെയ്തില്ല.
ഇതു വരെ പിരിച്ച തീരുവകൾ തിരിച്ചു നൽകണോ എന്നു കോടതി പറഞ്ഞില്ല. ദേശീയ അടിയന്തരാവസ്ഥയിൽ നടപ്പാക്കാൻ പ്രസിഡന്റിന് അധികാരമുള്ള ഐ ഇ ഇ പി എ ആക്ട് വികസിപ്പിച്ചു കൈയ്യാളാൻ ട്രംപ് നടത്തിയ ശ്രമം ജസ്റ്റിസുമാർ തള്ളി. ആ നിയമം താരിഫ് ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
യാഥാസ്ഥിതിക ഭൂരിപക്ഷം തനിക്കു പിന്തുണ നൽകുമെന്ന ട്രംപിന്റെ മിഥ്യാബോധം ഇതോടെ തകർന്നു. അതിരുവിട്ട അധികാര പ്രയോഗത്തിനു കനത്ത തിരിച്ചടിയാണ് കോടതി നൽകിയത്.
ഫെന്റ്ണിൽ കടത്തിക്കൊണ്ടു വരുന്നു, വ്യാപാര കമ്മിയുണ്ട് എന്നിങ്ങനെയുള്ള അവസ്ഥകളാണ് ട്രംപ് അടിയന്തര അധികാരം കയ്യിലെടുക്കാൻ ഉപയോഗിച്ചത്. അയാൾ രാജ്യങ്ങളായ കാനഡയും മെക്സിക്കോയും കൂടാതെ ഇന്ത്യയും ചൈനയുമെല്ലാം അതിന് ഇരകളായി.
അമ്പതു വർഷമെത്തിയ നിയമം ഉപയോഗിച്ച ആദ്യ പ്രസിഡന്റാണ് ട്രംപ്. പല കമ്പനികളും പണം തിരിച്ചു കിട്ടാൻ കോടതിയിൽ പോകുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us