ജനന പൗരത്വം പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി പരിശോധിക്കും

New Update
Trump

അമേരിക്കൻ ഐക്യനാടുകളിൽ ജനിക്കുന്ന ആർക്കും പൗരത്വം ഉറപ്പാക്കുന്ന 'ജനനത്തിലുള്ള പൗരത്വം' (ബർത്തറൈറ് സിറ്റിസൺഷിപ്) എന്ന ഭരണഘടനാപരമായ അവകാശം പരിമിതപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദപരമായ പദ്ധതിയുടെ നിയമസാധുത സുപ്രീം കോടതി പരിശോധിക്കും.

Advertisment

പതിനാലാം ഭരണഘടനാ ഭേദഗതി പ്രകാരം നിലവിലുള്ള ഈ നിയമം, യുഎസിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വം നൽകുന്നു. എന്നാൽ, യുഎസ് പൗരനോ സ്ഥിര താമസക്കാരനോ ആയ മാതാപിതാക്കൾക്ക് ജനിക്കുന്നവർക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.

പ്രധാനപ്പെട്ട ഈ വിധി അടുത്ത വർഷം ജൂൺ അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Advertisment