/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
പ്രസിഡന്റ് ട്രംപിന്റെ അപ്രൂവൽ റേറ്റിങ് 50% വരെ എത്തിയതായി ഏറ്റവും പുതിയ പോളിങ്.തിങ്കളാഴ്ച്ച പുറത്തു വന്ന ഇൻസൈഡർഅഡ്വാന്റേജ് പോളിൽ 41% പേർ അദ്ദേഹത്തിൻ്റെ തൊഴിൽ മികവ് അംഗീകരിക്കാൻ വിസമ്മതിക്കുമ്പോൾ 9% നിഷ്പക്ഷത പാലിക്കയാണ്.
വോട്ട് ചെയ്യാൻ സാധ്യതയുള്ള 800 പേരെ പങ്കെടുപ്പിച്ചു ഡിസംബർ 19-20നു നടത്തിയ സർവേയിൽ പിഴവ് സാധ്യത 3.5% ആണ്.
സെപ്റ്റംബറിൽ ഇതേ സർവേയിൽ ട്രംപിനു 52% അപ്രൂവൽ ഉണ്ടായിരുന്നു. ഓഗസ്റ്റിനു ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന അപ്രൂവലാണ് ഇപ്പോൾ ലഭിച്ചത്. അന്ന് 44-54% എന്ന നിലയിൽ 10% മുൻതുക്കം ലഭിച്ച ട്രംപിന് ഇക്കുറി ലഭിച്ചത് 9%.
ഡിസംബർ 18-20നു സി ബി എസ് ന്യൂസ് എടുത്ത സർവേയിൽ 41% അപ്രൂവൽ മാത്രം നേടുകയും 59% പേർ തള്ളിക്കളയുകയും ചെയ്ത ശേഷം ഉണ്ടായ മുന്നേറ്റത്തിനു ഇൻസൈഡർഅഡ്വാന്റേജ് നൽകിയ വിശദീകരണം ഇതാണ്: "ഡിസംബർ 17നു രാഷ്ട്രത്തോടു ട്രംപ് നടത്തിയ പ്രസംഗവും ഏറ്റവും പുതിയ വിലനിലവാര റിപ്പോർട്ടും അദ്ദേഹത്തിനു മെച്ചമായി."
സ്വതന്ത്ര, യുവ, വനിതാ വോട്ടർമാർക്കിടയിൽ ട്രംപിന്റെ നില മെച്ചപ്പെട്ടുവെന്നു അവർ പറയുന്നു. "അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചു സ്വതന്ത്ര വോട്ടർമാർക്കു വേണ്ടത്ര ധാരണയില്ല. അപ്പോൾ, ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹം നല്ല ഫലങ്ങൾ ഇനിയും കാഴ്ച്ച വയ്ക്കേണ്ടതുണ്ട്."
ബഹുഭൂരിപക്ഷം സർവേകളും കാണിക്കുന്നത് ട്രംപ് ഏറെ പ്രതികൂല വിലയിരുത്തൽ നേരിടുന്നു എന്നാണ്.റിയൽക്ലിയർപൊളിറ്റിക്സ് ശരാശരി അനുസരിച്ചു 43.6% പേർ അദ്ദേഹത്തിന്റെ മികവ് അംഗീകരിക്കുമ്പോൾ 53.2% തള്ളിക്കളയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us