വിസ്കോൻസെൻ സുപ്രീം കോടതി തിരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡിന് ജയം

New Update
Drybjk

വിസ്കോൻസെൻ: വിസ്കോൻസെൻ സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡ് വിജയിച്ചു. ഈ വിജയത്തോടെ സംസ്ഥാനത്തിന്റെ പരമോന്നത കോടതിയിൽ ലിബറലുകൾക്ക് അവരുടെ നേരിയ ഭൂരിപക്ഷം നിലനിർത്താനായി.

Advertisment

ട്രംപിനും ശതകോടീശ്വരനായ മസ്കിനും ഒരു തിരിച്ചടിയാണ് ഫലം. ഓഗസ്റ്റിൽ ക്രോഫോർഡ് സത്യപ്രതിജ്ഞ ചെയ്യും.

ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ഡെയ്ൻ കൗണ്ടി സർക്യൂട്ട് ജഡ്ജിയായ ക്രോഫോർഡ്, വൗകെഷ കൗണ്ടി സർക്യൂട്ട് ജഡ്ജിയും മുൻ റിപ്പബ്ലിക്കൻ അറ്റോർണി ജനറലുമായ ബ്രാഡ് സ്‌കിമലിനെയാണ് പരാജയപ്പെടുത്തിയത്. 10 വർഷത്തേക്കാണ് കാലാവധി.

Advertisment