/sathyam/media/media_files/2026/01/09/v-2026-01-09-06-01-58.jpg)
ടൊറന്റോ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബറോ ക്യാമ്പസിലെ ഹൈലാൻഡ് ക്രീക്ക് ട്രയലിൽ വച്ച് 20 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി ശിവാങ്ക് അവസ്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ.
ടൊറന്റോ സ്വദേശിയായ ബാബമുൻഡെ അവാ (28) എന്നയാളെയാണ് പോലീസ് പിടികൂടിയത്.
അതേ സമയം കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് പോലീസിനും വ്യക്തതയില്ല. ഡിസംബർ 23-നായിരുന്നു കൊലപാതകം. ക്യാമ്പസിലെ വിദ്യാര്ത്ഥികളും ജീവനക്കാരും സ്ഥിരമായി നടക്കുന്ന വനപ്രദേശത്തിന് സമാനമായ പാതയിൽ വച്ചായിരുന്നു ശിവാങ്കിന് വെടിയേറ്റത്. പ്രതിയും ശിവാങ്കും തമ്മിൽ മുൻപരിചയമില്ലെന്നും ഇത് ഒരു യാദൃശ്ചികമായ ആക്രമണമായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം. ആരെയെങ്കിലും കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി ക്യാമ്പസിലെത്തിയതെന്നും എന്നാൽ ശിവാങ്കിനെ എങ്ങനെ തിരഞ്ഞെടുത്തു എന്ന് വ്യക്തമല്ലെന്നും ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ സ്റ്റേസി മക് പറഞ്ഞു.
തോക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പരോളിലിറങ്ങിയ ആളാണ് പിടിയിലായ അവാ പരോൾ നിയമങ്ങൾ ലംഘിച്ചതിന് ഡിസംബർ 28-ന് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ടൊറന്റോ സർവ്വകലാശാലയിലെ മൂന്നാം വർഷ അന്താരാഷ്ട്ര വിദ്യാർത്ഥിയായിരുന്നു ശിവാങ്ക്. പഠനത്തിലും കായികരംഗത്തും ജിം, ചിയർ ലീഡിങ്) അദ്ദേഹം സജീവമായിരുന്നു. ഈ സംഭവംവിദ്യാർത്ഥികൾക്കിടയിൽ വലിയ ഭയമുണ്ടാക്കിയിട്ടുണ്ട്. സർവ്വകലാശാല അധികൃതർ സുരക്ഷ ശക്തമാക്കുകയും ക്യാമ്പസിൽ കൂടുതൽ പട്രോളിംഗ് ഏർപ്പെടുത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us