താരിഫ് 'ഫലം' കണ്ടു; യുഎസ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലെന്ന് ട്രംപ്

New Update
Hchnkk

വാഷിങ്ടൻ : യുഎസ് സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും താരിഫുകൾ ഇതിനകം ഫലം കണ്ടു തുടങ്ങിയെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

Advertisment

എണ്ണവിലയും പലിശനിരക്കുകളും ഭക്ഷ്യവസ്തുക്കളുടെ വിലയുമെല്ലാം കുറഞ്ഞുവെന്നും പണപ്പെരുപ്പമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ദീർഘകാലമായി അമേരിക്കയോട് മോശമായി പെരുമാറുന്ന രാജ്യങ്ങളിൽ നിന്ന് ഇതിനകം നിലവിലെ താരിഫുകളിലൂടെ ആഴ്ചയിൽ കോടിക്കണക്കിന് ഡോളറാണ് എത്തുന്നതെന്നും ട്രംപ് തന്റെ എക്സ് പേജിൽ കുറിച്ചു. 

അമേരിക്കയോട് ഏറ്റവുമധികം മോശമായി പെരുമാറുന്ന ചൈനയുടെ വിപണികൾ തകർന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ദീർഘകാലാടിസ്ഥാനത്തിലുള്ള ഉയർന്ന താരിഫുകൾക്ക് പുറമേ 34 ശതമാനം വർധിപ്പിച്ചിട്ടും രാജ്യങ്ങളോട് മോശമായി പെരുമാറരുതെന്ന തന്റെ മുന്നറിയിപ്പ് അവർ അവഗണിച്ചുവെന്നും ട്രംപ് പറഞ്ഞു. ദുർബലരും വിഡ്ഢികളും ആകരുതെന്നും ശക്തരും ധൈര്യശാലികളും ക്ഷമയുള്ളവരുമായിരുന്നാൽ മാത്രമേ മഹത്വമായ ഫലം ലഭിക്കുകയുള്ളുവെന്നും ട്രംപ് പറഞ്ഞു.

താരിഫ് കാരണം അനവധി രാജ്യങ്ങൾ ചർച്ചാ മേശയിലേക്ക് വരുന്നുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റിൽ പ്രസിഡന്റ് കുറിച്ചു. 'ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വ്യാപാരത്തിന്റെ കാര്യത്തിൽ യുഎസിനോട് വളരെ മോശമായാണ് പെരുമാറിയത്. അവർ നമ്മുടെ കാറുകൾ എടുക്കുന്നില്ല, പക്ഷേ നമ്മൾ അവരുടെ കാറുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കാറുകൾ എടുക്കുന്നു. അതുപോലെ കൃഷിയും മറ്റ് പല "കാര്യങ്ങളും". ഇതെല്ലാം മാറേണ്ടതുണ്ട്, പ്രത്യേകിച്ച് ചൈനയുമായി' എന്നാണ് ട്രംപ് കുറിച്ചത്.

Advertisment