ഗ്രാന്റ് ഇനത്തിൽ ലഭിച്ച തുക വകമാറ്റി ചെലവഴിച്ചു; ടാഷെല്ല ഷെറി അമോർ ഡിക്കേഴ്‌സനെതിരെ

New Update
L

ഓക്‌ലഹോമ: ഗ്രാന്റ് ഇനത്തിൽ ലഭിച്ച ദശലക്ഷക്കണക്കിന് ഡോളർ വകമാറ്റി ചെലവഴിച്ച ഓക്‌ലഹോമ സിറ്റി ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനത്തിന്റെ നേതാവ് ടാഷെല്ല ഷെറി അമോർ ഡിക്കേഴ്‌സനെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളും ഇതിന് പുറമെ ചുമത്തിയിട്ടുണ്ട്. 2020 മുതൽ ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഓക്‌ലഹോമയ്ക്ക് ലഭിച്ച 5.6 ദശലക്ഷം ഡോളറിൽ (ഏകദേശം 46 കോടിയിലധികം ഇന്ത്യൻ രൂപ) അധികം വരുന്ന ഫണ്ടിൽ നിന്ന് 3.15 ദശലക്ഷം ഡോളർ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.

Advertisment

പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായവർക്ക് ജാമ്യമെടുക്കാൻ വേണ്ടി സമാഹരിച്ച ഈ പണം ജമൈക്ക, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ, ആഡംബര ഷോപ്പിങ്, ഓക്‌ലഹോമ സിറ്റിയിലെ ആറ് സ്വത്തുക്കൾ എന്നിവ വാങ്ങാൻ ഉപയോഗിച്ചു എന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്.

കുറ്റം തെളിഞ്ഞാൽ 20 വർഷത്തിലധികം വർഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. താൻ കസ്റ്റഡിയിലില്ലെന്നും ടീമിൽ വിശ്വാസമുണ്ടെന്നും ഡിക്കേഴ്‌സൺ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

Advertisment