/sathyam/media/media_files/7H4Yrh3WqQ2EFPpr8zlR.jpg)
വാഷിങ്ടണ്‍: ആറു വയസുകാരന്‍ അധ്യാപികയെ തോക്ക് ഉപയോഗിച്ച് വെടിവച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. യു.എസിലെ വിര്‍ജീനിയയിലാണ് സംഭവം. അനധികൃതമായി തോക്ക് കൈവശം വച്ചന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ. ലഹരി ഉപയോഗിക്കുന്നവര്‍ തോക്ക് കൈവശം വയ്ക്കുന്നത് അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല.
ഡേജാ ടെയ്ലര്‍ എന്ന ഇരുപത്താറുകാരിക്കാണ് ശിക്ഷ. അവരുടെ മകനാണ് അധ്യാപികയായ അബ്ബി സ്വര്‍നെറിനെ വെടിവച്ചത്. വെടിയേറ്റ് രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപിക നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.
യുവതി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറുവയസുകാരന്‍ സ്കൂളില്‍ കൊണ്ടുപോയത്. കുട്ടി പതിവായി തോക്കുമായി ക്ളാസ് മുറിയിലെത്തുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിന് സ്കൂള്‍ അധികൃതര്‍ക്കെതിരേ അധ്യാപിക നിമയ നടപടി ആരംഭിച്ചിട്ടുണ്ട്.