New Update
/sathyam/media/media_files/2025/09/02/hvv-2025-09-02-03-43-43.jpg)
ഷിക്കാഗോ: ഷിക്കാഗോ രാജ്യാന്തര വടംവലി മത്സരത്തിൽ ടീം ഗ്ലാഡിയേറ്റേഴ്സ് കാനഡയ്ക്ക് കിരീടം. ന്യു യോർക്കിലും ഗ്ലാഡിയേറ്റേഴ്സ് കാനഡ ആണ് കിരീടം നേടിയത്.
Advertisment
ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ നടന്ന 11-ാമത് മത്സരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ റണ്ണർഅപ്പായി.
തൊടുകൻസ് യുകെ മൂന്നാം സ്ഥാനവും അരീക്കര അച്ചായൻസ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വനിതകൾക്കും പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.