വനിതകളുടെ 3-മീറ്റർ സിംക്രണൈസ്ഡ് സ്പ്രിങ്‌ബോർഡ് മത്സരത്തിൽ സാറ ബേക്കണും കാസിഡി കുക്കും രണ്ടാം സ്ഥാനം നേടിയതോടെ പാരീസ് ഒളിംപിക്സിൽ ടീം യുഎസ്എ മെഡൽ വേട്ടയ്ക്ക് തുടക്കം കുറിച്ചു.
ബേക്കണും കുക്കും മൊത്തം 314.64 പോയിന്റ് നേടിയപ്പോൾ സ്വർണം കൊയ്ത ചൈനയുടെ യാനി ചാങ്ങും യിവൻ ചെന്നും 337.68 നേടി. ബ്രിട്ടന്റെ യാസ്മിൻ ഹാർപർ, സ്കാർലെറ്റ് മ്യു ജെൻസൺ എന്നിവർ 302.28 പോയിന്റ് നേടി.
ഇന്ത്യനാപോളിസ് സ്വദേശിയായ ബേക്കൺ (27) ഒളിംപിക്സിൽ നവാഗതയാണ്. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ നിന്നു ബിരുദം നേടിയ അവർ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ ഒരു മീറ്റർ മത്സരത്തിൽ വെള്ളി നേടിയിട്ടുണ്ട്.
2020 ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിയാതെ പോയ കുക്ക് 2016ൽ റയോ ഡാ ഴാനറോ ഒളിംപിക്സിൽ നിന്നാണ് തുടങ്ങിയത്. ടെക്സസ് വുഡ്‌ലാൻസിൽ നിന്നുള്ള 29കാരി അന്ന് ഈ ഇനത്തിൽ 13ആം സ്ഥാനത്തായിരുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആണ്.