മസ്കിനു $1 ട്രില്യൺ ശമ്പളം കൊടുക്കാൻ ടെസ്ല ഓഹരി ഉടമകളുടെ അനുമതി

New Update
G

ഇലോൺ മസ്ക‌ിനു $1 ട്രില്യൺ ശമ്പളം കൊടുക്കാൻ ടെസ്‌ ഓഹരി ഉടമകൾ അനുമതി നൽകി. അതു കിട്ടിയില്ലെങ്കിൽ പിരിഞ്ഞു പോകുമെന്നു മസ്‌ ഭീഷണി ഉയർത്തിയിരുന്നു.

Advertisment

അടുത്ത 10 വർഷത്തിനുള്ളിൽ കമ്പനി നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടും എന്ന വ്യവസ്ഥയിലാണ് മസ്കിനു ഈ ശമ്പളം നൽകാൻ തീരുമാനം ഉണ്ടായത്. ഇതോടെ അദ്ദേഹം ലോകത്തെ ആദ്യത്തെ ട്രില്ല്യണയർ ആവാനുളള സാധ്യത തുറന്നു.

ഇപ്പോൾ തന്നെ ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായ മസ്ക്കിന്റെ (54) ആസ്തി $490.1 ബില്യൺ ആണെന്നു ഫോബ്സ് പറയുന്നു.

ഓഹരികളായാണ് ടെസ്‌ല പ്രതിഫലം നൽകുക. മസ്‌ക് 20 മില്യൺ വാഹനങ്ങൾ തയാറാക്കി ടെസ്ലയുടെ മൂല്യം $2 ട്രില്യൺ ആയി ഉയർത്തുമ്പോൾ അദ്ദേഹത്തിനു ആദ്യ ഓഹരികൾ ലഭിക്കും. മൂല്യം $3 മില്യണായാൽ രണ്ടാമത്തേത്. അങ്ങിനെ എല്ലാ തടസങ്ങളെയും അതിജീവിച്ചു ടെസ്ല $8.5 ട്രില്ല്യണിൽ എത്തുമ്പോൾ കമ്പനിയുടെ ഓഹരിയിൽ 25% മസ്കിന്റെതാവും.

ആദ്യ രണ്ടു ലക്ഷ്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ മസ്കിന്റെ വരുമാനം $26 ബില്യണിൽ എത്തിയിരിക്കും. മെറ്റയുടെ സക്കർബർഗ്, എൻവിഡിയയുടെ ജെൻസൺ ഹുവാങ്, ആപ്പിളിന്റെ ടിം കുക്ക് എന്നിവർക്കു ഒന്നിച്ചു കിട്ടുന്നതിനേക്കാൾ കൂടുതൽ.

മസ്കിന്റെ ആവശ്യം അനുവദിക്കാൻ 75% ഓഹരി ഉടമകൾ വോട്ട് ചെയ്തു. വലിയൊരു വിശ്വാസ പ്രകടനമായി അത്.

ലിയോ പതിനാലാമൻ മാർപാപ്പ ഉൾപ്പടെയുള്ളവർ ഈ നീക്കത്തെ എതിർത്തിരുന്നു.

"മനുഷ്യജീവന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും മൂല്യത്തിനു നിരക്കാത്ത നടപടി" എന്നാണ് പാപ്പാ പറഞ്ഞത്.ടെസ്ലയിൽ വൻ നിക്ഷേപമുള്ള നോർവെ ഓയിൽ ഫണ്ടും ശക്തമായി എതിർത്തു.

മസ്കിന്റെ രാഷ്ട്രീയ പ്രവർത്തനം തടയുന്ന വ്യവസ്ഥകളൊന്നും ഓഹരി ഉടമകൾ മുന്നോട്ടു വച്ചില്ല.

Advertisment