New Update
/sathyam/media/media_files/2025/09/20/hnsne-2025-09-20-06-20-09.jpg)
ന്യൂ യോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മാംദാനിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയച്ചതിനു ടെക്സസ് പ്ലാനോയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ജെറെമി ഫിസ്റ്റലിൻ്റെ (44) മേൽ 22 കുറ്റങ്ങൾ ചുമത്തി. ഫിസ്റ്റൽ കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു.
Advertisment
മുസ്ലിം വിദ്വേഷം നിറഞ്ഞ സന്ദേശങ്ങളിൽ മാംദാനിയെ ഫിസ്റ്റൽ ഭീകരനെന്നു വിളിച്ചതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. കാർ സ്റ്റാർട്ട് ചെയ്താൽ പൊട്ടിത്തെറിക്കുമെന്ന താക്കീതുമുണ്ട്.
ക്വീൻസ് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ ഫിസ്റ്റലിനു ജഡ്‌ജ് മിഷൽ ജോൺസൺ $30,000 ജാമ്യം നിശ്ചയിച്ചു. മാംദാനിക്കു സുരക്ഷ നൽകാൻ ഉത്തരവിട്ടിട്ടുമുണ്ട്.
2012ൽ മരിയുവാനാ വിൽക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഫിസ്റ്റൽ യൂണിവേഴ്സിറ്റി ഓഫ് മെരിലാൻഡിൽ അക്കൗണ്ടിംഗ് ബിരുദം എടുത്തിട്ടുണ്ട്.
അയാളുടെ കൂട്ടുപ്രതി ജോനാഥൻ ബ്രോണിനു പ്രസിഡന്റ് ട്രംപ് ശിക്ഷ ഇളവ് ചെയ്തിരുന്നു.