യുഎസ് കുടിയേറ്റ നടപടികളിൽ ആശങ്ക: ടെക്സസ് ബിഷപ് മാർക്ക് സൈറ്റ്സ് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

New Update
Vvv

അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സസിലെ എൽ പാസോ ബിഷപ് മാർക്ക് സൈറ്റ്സ് വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റക്കാരുടെ ദുരിതം അവതരിപ്പിക്കുന്ന വിഡിയോയും അദ്ദേഹം മാർപാപ്പയ്ക്ക് കൈമാറി.

Advertisment

കുടിയേറ്റ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ ശക്തമായ പിന്തുണ തുടരുമെന്ന് പോപ്പ് ഉറപ്പുനൽകിയതായി ബിഷപ് അറിയിച്ചു. അമേരിക്കൻ കത്തോലിക്കാ ബിഷപ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷൻ കൂടിയായ സൈറ്റ്സ്, കുടിയേറ്റ സമൂഹങ്ങളിൽ നിലനിൽക്കുന്ന വ്യാപകമായ ഭീതി എടുത്തുപറഞ്ഞു. നിയമപരമായി രാജ്യത്ത് താമസിക്കുന്നവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകളുണ്ട്. ചില നഗരങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും,സ്കൂളുകൾക്ക് സമീപം കണ്ണീർ വാതകം പ്രയോഗിച്ചതായും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നു.

Advertisment