നാലാം ഊഴത്തിനായി പ്രചാരണം ആരംഭിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്

New Update
G

ഹൂസ്റ്റൺ: ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് തന്റെ നാലാമത്തെ കാലാവധിക്കായുള്ള റീഇലക്ഷൻ പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചു. ഹൂസ്റ്റൺ നഗരത്തിലെ ഫിഫ്ത് വാർഡിൽ നടന്ന റാലിയിൽ, ഗവർണർ പ്രധാന വിഷയങ്ങളിൽ പുതിയ വാഗ്ദാനങ്ങൾ നൽകി. 

Advertisment

തന്റെ നേതൃത്വത്തിൽ ടെക്സസ് കൈവരിച്ച 'റെക്കോർഡ് ഭേദിക്കുന്ന വളർച്ച' ഗവർണർ പ്രചാരണ കിക്കോഫ് റാലിയിൽ എടുത്തു കാണിച്ചു. സ്വത്ത് നികുതി നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള മാർഗ്ഗരേഖകൾ അദ്ദേഹം അവതരിപ്പിച്ചു. ഇവ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമായിരിക്കും. ശിശുപരിപാലനം, ആരോഗ്യ സംരക്ഷണം, പാർപ്പിടം എന്നിവ ഉൾപ്പെടെ ടെക്സസ് കുടുംബങ്ങളുടെ ദൈനംദിന ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി കൂടുതൽ ശ്രദ്ധ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ആബട്ടിന്റെ ഭരണത്തുടർച്ചക്ക് വെല്ലുവിളിയായി നിരവധി ഡെമോക്രാറ്റുകൾ ഇതിനോടകം ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഡിസംബറിലെ ഫയലിങ് സമയപരിധിക്ക് മുമ്പ് കൂടുതൽ സ്ഥാനാർഥികൾ രംഗത്തെത്താൻ സാധ്യതയുണ്ട്.

Advertisment