ടെക്സസിൽ രോഗശയ്യയിലായിരുന്ന ഭാര്യയെ വെടിവച്ചു കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

New Update
G

ഭാര്യയെ വെടിവെച്ച് കൊന്ന കേസിൽ 88 വയസ്സുകാരനായ വൃദ്ധൻ അറസ്റ്റ‌ിൽ. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ടുള്ള ഏണസ്റ്റ് ലിയാലിനെയാണ് കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഭാര്യ അനിത ലിയാലിനെ (89) വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment

തിങ്കളാഴ്‌ച പുലർച്ചെ 4.20ന് ഗാൽവെസ്റ്റണിലെ വീട്ടിൽ വച്ചാണ് പ്രതി കൃത്യം നടത്തിയത്. അനിത ലിയാലിന്റെ ഹൃദയ നിരീക്ഷണ സംവിധാനത്തിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ച് വീട്ടിലെത്തിയ പാരാമെഡിക്കൽ ജീവനക്കാരോട്, താനാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഏണസ്റ്റ‌് ലിയാൽ പറയുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ നിലയിൽ കട്ടിലിൽ കിടക്കുന്ന അനിതയുടെ മൃതദേഹമാണ് പാരാമെഡിക്കൽ ജീവനക്കാർ കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കിടപ്പുമുറിയിൽ തറയിൽ ഉണ്ടായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഏണസ്റ്റിന്റെ ജാമ്യത്തുകയിലും കോടതി ഇളവ് നൽകി. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കാരണം ഏണസ്റ്റിന് മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന്റെ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Advertisment