ചിക്കാഗോയിൽ സാഹിത്യവേദി ഓഗസ്റ്റ് 2-ന്, മേരി മഗ്ദലന്റെ ആത്മകഥ ചർച്ചയാവുന്നു

New Update
dfdsfgrgrdhgdgvdv

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 2 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 6:30 നു സാഹിത്യവേദി അംഗം ലീലാ പുല്ലാപ്പള്ളിയുടെ ഭവനത്തിൽ വച്ച് കൂടുന്നതാണ്. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വൈകിട്ട് 7:30 മുതൽ സൂം വെബ് കോൺഫറൻസ് വഴിയായി സമ്മേളനത്തിൽ പങ്കെടുക്കാം. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178)

ഡോ. പി സി നായർ രചിച്ച 'മേരി മഗ്ദലന്റെ ആത്മകഥ' എന്ന നോവലിന്റെ ആസ്വാദനമാണ് സാഹിത്യവേദിയുടെ വിഷയം. സാഹിത്യവേദി അംഗവും കഥാകൃത്തുമായ എസ് അനിലാൽ ആണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 'ഫിത്ർ സകാത്' എന്ന കഥാസമാഹാരത്തിന് ഫൊക്കാന കാരൂർ നീലകണ്ഠപിള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്ലാക്ക്, സബ്രീന എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട മറ്റു കൃതികൾ. നെയ്യാറ്റിൻകര സ്വദേശിയായ അദ്ദേഹം 1997 മുതൽ ചിക്കാഗോയിൽ സ്‌ഥിരതാമസം.

ജൂൺ മാസ സാഹിത്യവേദിയിൽ എതിരൻ കതിരവൻ നടത്തിയ പ്രഭാഷണം സാഹിത്യവേദി അംഗങ്ങൾ വളരെയധികം ആസ്വദിച്ചു. എല്ലാ സാഹിത്യ സ്നേഹികളേയും ഓഗസ്റ്റ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: എസ് അനിലാൽ 630 400 9735 പ്രസന്നൻ പിള്ള 630 935 2990 ജോൺ ഇലക്കാട് 773 282 4955

Advertisment