വിനിപെഗ് : കാനഡയിലെ വിനിപെഗ് തടാകത്തിൽ കാണാതായ മൂന്നാമത്തെയും അവസാനത്തെയും യുവാവിന്‍റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. ജൂൺ 27 ന് തടാകത്തിൻ്റെ വടക്കൻ തടത്തിൽ മത്സ്യബന്ധനത്തിന് പോയി മടങ്ങിവരികയായിരുന്ന ബോട്ട് മുങ്ങി മൂന്ന് യുവാക്കളെ കാണാതായിരുന്നു.
31 വയസ്സുള്ള ടൈലർ ബാലൻ്റൈൻ്റെ മൃതദേഹം ജൂൺ 29 നും റെയ്ഡൻ ഡിക്കിൻ്റെ മൃതദേഹം ജൂലൈ 17 നും കണ്ടെത്തിയിരുന്നു.ജൂൺ അവസാനം ആരംഭിച്ച തിരച്ചിൽ അവസാനിപ്പിച്ച് മൂന്നാമത്തെ ഡെലാനി മക്ഗിൽവാരിയുടെ (29) മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഹട്ടേറിയൻ എമർജൻസി അക്വാട്ടിക് റെസ്‌പോൺസ് ടീമും (ഹാർട്ട്) പ്രാദേശിക സെർച്ചർമാരും തിരച്ചിലിൽ സഹായിച്ചതായി ആർ സി എം പി പറയുന്നു.