ഓസ്റ്റിനിൽ നടത്തിയ കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbvb

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബങ്ങളുടെ അമേരിക്കയിലെ 9 - മത് കുടുംബയോഗം മെയ് 25, 26, 27 തീയതികളിൽ ഓസ്റ്റിനിലുള്ള സമ്മർ മിൽ റിട്രീറ്റ് സെന്റെറിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

25 നു ശനിയാഴ്ച മൂന്നു മണിക്ക് ജോൺ തോമസിന്റെ പ്രാര്ഥനയോടു കൂടി കുടുമബസംഗമം ആരംഭിച്ചു. മുതിർന്ന കുടുംബാംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജോൺ എബ്രഹാം സ്വാഗതമാശംസിച്ചു. മൂത്ത സഹോദരൻ ജോൺ മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനവും അനുസ്മരനാവും രേഖപ്പെടുത്തി. 

മെയ് 26 ഞായറാഴ്ച രാവിലെ 9 മണിക്ക് ജോനാഥൻ കിന്റർബെർഗ് ആരാധനയും ഷിബു ടി ജോർജ് വചന ശുശ്രൂഷയും നടത്തി. അതിനു ശേഷം വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. വൈകുന്നേരം ഹൂസ്റ്റൺ കസിൻസും ഡാളസ് കസിൻസും ചേർന്ന് വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എല്ലാ പരിപാടികളും മെച്ചപ്പെട്ട നിലവാരം പുലർത്തന്നവയായിരുന്നു.

ഈ സംഗമത്തിന് നേതൃത്വം നൽകിയ ഡാളസ് ടീമിലെ എഡിസൺ പ്രതീഷ്, എന്നിവരോടും ഹൂസ്റ്റൺ ടീമിലെ സംഘാടകരായ ഷിബു, ഷൈനി ജോർജ് എന്നിവരോടുമുള്ള പ്രത്യേക നന്ദി അറിയിച്ചു കൊണ്ടും അടുത്ത കുടുംബസംഗമം ഡാളസ് കൂടത്തിനാലിന്റെ നേതൃത്വത്തിൽ നടത്തുവാനുമുള്ള തീരുമാനത്തോട് കൂടി ബാറ്റൺ കൈമാറി. എൺപതോളം കുടുംബാംഗങ്ങൾ ഈ കുടുംബ സംഗമത്തിൽ പങ്കെടുത്തു.

Advertisment

 

Advertisment