New Update
/sathyam/media/media_files/7CDnzCRLNiGVQKdFb3Uz.jpg)
ഫോമാ കൺവൻഷൻ റിസപ്‌ഷൻ കമ്മിറ്റി ചെയർ ആയി ജോഫ്രിൻ ജോസിനെയും കോ. ചെയർ ആയി ജയ്‌സൻ ജേക്കബ്ബിനെയും ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിൽ എന്നിവർ നിയമിച്ചു. അലൻ പനങ്ങായിൽ, മാത്യു ജോഷ്വ (ബോബി), വിഷ്ണു പ്രതാപ്, റിനോജ് കോരുത് എന്നിവരാണ് അംഗങ്ങൾ.
Advertisment
കൺവൻഷന് എത്തുന്ന വിശിഷ്ടാതിഥികളുടേയും മറ്റുള്ളവരുടെയും ക്ഷേമം ഉറപ്പു വരുത്തുകയാണ് കമ്മിറ്റിയുടെ ചുമതല.ഭാരവാഹികളോടും മറ്റു കമ്മിറ്റികളോടും തോളോട് തോൾ ചേർന്ന് റെസപാഷൻ കമ്മിറ്റി പ്രവർത്തിക്കും. കൺവൻഷൻ എന്നും ഓർമ്മയിൽ നിൽക്കുന്ന അനുഭവമാക്കി മാറ്റാൻ റിസപ്‌ഷൻ കമ്മിറ്റി പ്രത്യേക ശ്രാദ്ധ ചെലുത്തും.
ഫോമായുടെ മുൻ നാഷണൽ ജോ. ട്രഷറർ ആണ് ജോഫ്രിൻ ജോസ്