Advertisment

ഹാരിസിന്റെ ലീഡ് വളരെ നേർത്തതെന്നു ന്യൂ യോർക്ക് ടൈംസ്; യുദ്ധഭൂമികളിൽ മെച്ചപ്പെടുന്നുവെന്നു നേറ്റ് സിൽവർ

New Update
hghbik

കമലാ ഹാരിസ് ദേശീയ തലത്തിൽ ലീഡ് തുടരുന്നുണ്ടെങ്കിലും അതു വളരെ നേർത്തതാണെന്നു അവരെ പിന്തുണച്ച 'ന്യൂ യോർക്ക് ടൈംസ്' പറയുന്നു. വോട്ടെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെ ഹാരിസ് 1% ലീഡാണ് നിലനിർത്തുന്നത്. ഓഗസ്റ്റിനു ശേഷം അവരുടെ ഏറ്റവും കുറഞ്ഞ ലീഡ്.

Advertisment

എന്നാൽ സംസ്ഥാന സർവേകളിൽ ഡൊണാൾഡ് ട്രംപ് മുന്നേറ്റം നടത്തിയതിന്റെ സൂചനകളില്ല. ദേശീയ തലത്തിൽ മാത്രമാണ് അദ്ദേഹം മുന്നേറ്റം നടത്തി കാണുന്നത്. യുദ്ധഭൂമികൾ ഏറെ കടുത്ത മത്സരമാണ് കാണുന്നത്. വിജയം നിർണയിക്കുന്ന ഏഴു സംസ്ഥാനങ്ങളിലും ഒരു സ്ഥാനാർഥിക്കും വ്യക്തമായ ലീഡില്ല.

എന്നാൽ അവിടെയെല്ലാം ഹാരിസിന്റെ വെല്ലുവിളി ട്രംപിന് അവഗണിക്കാൻ കഴിയുന്നതല്ല എന്നതാണ് ശ്രദ്ധേയം. 2016ൽ അവിടെയെല്ലാം കൊടി നാട്ടിയ ട്രംപ് പ്രസിഡന്റായതു ദേശീയ തലത്തിൽ ഹിലരി ക്ലിന്റന്റെ വിജയം കണ്ടാണ്.

അതേ സമയം, 2020ൽ ഏഴു യുദ്ധഭൂമികളും ജോ ബൈഡൻ കീഴടക്കി. ഈയാഴ്ച പുറത്തു വന്ന 9  ദേശീയ സർവേകളിലും പ്രവചിക്കാൻ കഴിയാത്ത മത്സരമാണ് കാണുന്നതെന്ന് 'ടൈംസ്'ചൂണ്ടിക്കാട്ടുന്നു.

ടൈംസ്/സിയന്ന ഉൾപ്പെടെ മൂന്നു സർവേകളിൽ ഒപ്പത്തിനൊപ്പമാണ്. എബിസി ന്യൂസ്/ഇപ്‌സോസ് പോളിംഗിൽ ഹാരിസ് 4% മുന്നിൽ. എന്നാൽ മൂന്ന് സർവേകളിൽ ട്രംപാണ് മുന്നിൽ. വോൾ സ്ട്രീറ്റ് ജേർണൽ അദ്ദേഹത്തിനു നൽകിയ ലീഡ് 3% ആണ്.

സിൽവർ ബുള്ളറ്റിൻ മോഡൽ തിങ്കളാഴ്ച പറഞ്ഞത് മൂന്ന് യുദ്ധഭൂമികൾ വീണ്ടും ഹാരിസിനു ലീഡ് നൽകി എന്നാണ്. യുദ്ധഭൂമി സംസ്ഥാനങ്ങൾ കഴിഞ്ഞ മാസം ട്രംപിന്റെ മുന്നേറ്റം കണ്ടതാണ്. ഇപ്പോൾ നേറ്റ് സിൽവർ പറയുന്നത് മിഷിഗൺ, വിസ്കോൺസിൻ, ജോർജിയ എന്നിവ ഹാരിസിന് അനുകൂലമായി എന്നാണ്.

 

Advertisment