Advertisment

സുനിതയെയും വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള പേടകം ബഹിരാകാശത്ത്

New Update
nnnjnk,m
വാഷിങ്ടന്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട സ്പേസ് എക്സ് വാഹനം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നിക് ഹേഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്സാന്ദര്‍ ഗോര്‍ബുനോവ് എന്നിവരാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലുള്ളത്. ഇതില്‍ രണ്ടു സീറ്റ് സുനിതയ്ക്കും വില്‍മോറിനുമായി ഒഴിച്ചിട്ടിട്ടുണ്ട്.

ശനിയാഴ്ചയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്കു പുറപ്പെട്ടത്. ഫ്ളോറിഡയിലെ കേപ് കാനവറലില്‍ നിന്നായിരുന്നു വിക്ഷേപണം. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ നിക്കും അലക്സാന്‍ഡറും സുനിത വില്യംസിനെയും ബുച്ച്മോറിനെയും ആലിംഗനം ചെയ്യുന്ന വിഡിയോ നാസ പുറത്തുവിട്ടു.

2025 ഫെബ്രുവരിയിലാണ് സുനിതയും ബുച്ച്മോറും ഭൂമിയിലേക്ക് തിരിച്ചെത്തുക. അതുവരെ നിക്കും അലക്സാന്‍ഡറും അവര്‍ക്കൊപ്പം നിലയത്തില്‍ തുടരും. ഫ്രീഡം എന്നാണ് ഡ്രാഗണ്‍ പേടകത്തിന് നല്‍കിയിട്ടുള്ള പേര്. ജൂണ്‍ 5നാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സ്ററാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും ബുച്ച്മോറും ഐഎസ്എസിലെത്തിയത്. പേടകത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
Advertisment