Advertisment

ബാൾട്ടിമോറിൽ പാലം തകർത്ത കപ്പലിന്റെ ഉടമയിൽ നിന്നു യുഎസ് $100 മില്യൺ നഷ്ടപരിഹാരം ചോദിച്ചു

New Update
ghbgujhi

മെരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോറിൽ മാർച്ച് മാസത്തിൽ പാലം ഇടിച്ചു തകർത്ത കപ്പലിന്റെ ഉടമയിൽ നിന്നു $100 മില്യൺ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് കേസ് ഫയൽ ചെയ്തു. കടലിനടിയിൽ കിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുറമുഖം വീണ്ടും തുറക്കാൻ ഈ തുക വേണ്ടിവരുമെന്നു അവർ ചൂണ്ടിക്കാട്ടി.

Advertisment

ബുധനാഴ്ച മെരിലാൻഡ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് തികച്ചും ഒഴിവാക്കാവുന്ന ദുരന്തം ആയിരുന്നു അതെന്നാണ്. എം വി ദാലി കപ്പലിന്റെ ഇലെക്ട്രിക്കൽ-മെക്കാനിക്കൽ സംവിധാനങ്ങൾ പരിഹരിച്ചു സൂക്ഷിക്കാൻ ശ്രമം നടത്തിയില്ലെന്നാണ് കാണുന്നത്. അതു കൊണ്ടാണ് കപ്പലിൽ വൈദ്യുതി നിലയ്ക്കുകയും കപ്പൽ ദിശ തെറ്റി ചെന്നു ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിക്കയും ചെയ്തത്.പാലം തകർന്നതോടെ ബാൾട്ടിമോർ തുറമുഖത്തെ ഗതാഗതം പാടേ നിലച്ചു. ജൂണിലാണ് കപ്പൽ പാത തുറക്കാൻ തന്നെ കഴിഞ്ഞത്.  

അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുറമുഖം തുറക്കാനുള്ള ചെലവ് യുഎസ് നികുതിദായകരല്ല വഹിക്കേണ്ടതെന്നു അറ്റോണി ജനറൽ മെറിക് ഗാർലാൻഡ്‌ പ്രസ്താവനയിൽ പറഞ്ഞു. അതു പൂർണമായും അപകടത്തിന് ഉത്തരവാദികളായ കമ്പനിയാണ് വഹിക്കേണ്ടത്.  ഗ്രേറ്റ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ്, മാനേജർ സിനർജി മറീൻ ഗ്രൂപ് എന്നിവരാണ് പ്രതികൾ. ഇരു കമ്പനികളും സിംഗപ്പൂരിലാണ്.  അപകടത്തിൽ ആറു തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

Advertisment