ന്യൂയോർക്ക് : യുഎസ്സ് ക്യാമ്പസുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കടുത്തേ വിമർശനവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. മിഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കാര്യമായ അറിവില്ലെന്നും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള ക്യാമ്പസ് പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും ഹിലരി ക്ലിൻ്റൺ വിമർശിച്ചു. മാസങ്ങളോളം താൻ ഒരുപാട് യുവാക്കളോട് സംസാരിച്ചെന്നും അവർക്ക് ചരിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും.
മിഡിൽഈസ്റ്റിന്റെ എന്നല്ല സ്വന്തം രാജ്യത്തിന്റെ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ചരിത്ര പ്രാധാന്യമുള്ള കാര്യങ്ങളിൽ യുവാക്കൾക്ക് യാതൊരറിവും ഇല്ലെന്നും ഹിലരി ക്ലിന്റൻ അഭിപ്രായപ്പെട്ടു. ടിക്ക് ടോക്കിൽ കിഴക്കിൽ എന്ന് പറഞ് വടക്കിൽ കാണുന്നത് പലതും തെറ്റാണെന്നും എന്നാൽ അവിശ്വസിനിയമാം വിധം അത് പാലസ്തീന് അനുകൂലവും ഇസ്രായേലിന് പ്രതികൂലവും ആണെന്നും ഹിലരി ക്ലിന്റൻ കൂട്ടിച്ചേർത്തു.
ഗാസയിലെ ഇസ്രയേലിൻ്റെ പ്രതികാര കാമ്പയിൻ ഏകദേശം 35,000 ഫലസ്തീനികളെ കൊന്നൊടുക്കി, ഗസാൻ അധികാരികളുടെ അഭിപ്രായത്തിൽ, വിനാശകരമായ മാനുഷിക പ്രതിസന്ധിക്കും ക്ഷാമത്തിനും കാരണമായി, എൻക്ലേവിലെ 2.5 ദശലക്ഷം നിവാസികൾക്ക് ഭീഷണിയായി.
ഒക്‌ടോബർ 7-ന് ഹമാസ് എന്ന തീവ്രവാദി സംഘടന ഇസ്രയേലിനെ ആക്രമിക്കുകയും 1200 പേർ കൊല്ലപ്പെടുകയും 250 ലധികം പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് യുദ്ധം ആരംഭിച്ചത്.